24 August Saturday

കുണ്ടള അണക്കെട്ട് തുറന്നു

വെബ് ഡെസ്‌ക്‌Updated: Thursday Apr 18, 2019
ഇടുക്കി
ശക്തമായ വേനൽ മഴയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് മൂന്നാർ കുണ്ടള അണക്കെട്ടിന്റെ ഷട്ടർ തുറന്നു. 1758.69 ആണ് കുണ്ടള അണക്കെട്ടിന്റെ സംഭരണശേഷി.  കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് ശക്തമായ മഴ പെയ്തതിനെ തുടർന്ന് അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വർധിക്കുകയും ജലനിരപ്പ് ഉയരുകയും ചെയ്തു. നീരൊഴുക്ക് വർധിച്ച് ജലനിരപ്പ് പരമാവധി സംഭരണശേഷിയിൽ എത്തിയ സാഹചര്യത്തിലാണ് ബുധനാഴ‌്ച രാവിലെ ഒമ്പതോടെ വേണ്ട മുന്നറിയിപ്പുകൾ നൽകിയ ശേഷം ഷട്ടർ ഉയർത്തിയത്.
നിലവിൽ അഞ്ച് ക്യുമിക്‌സ് വെള്ളം മാത്രമാണ് പുറത്തേക്ക‌് ഒഴുക്കുന്നത്. എന്നാൽ, ശക്തമായ വരൾച്ചയിൽ ജില്ലയിലെ മറ്റ് അണക്കെട്ടുകളിലെല്ലാംതന്നെ ജലനിരപ്പ് അമ്പത് ശതമാനത്തിൽ താഴെയാണ്.
പ്രധാന വാർത്തകൾ
 Top