24 May Friday

സ്വീപ് വിഭാഗത്തിന്റെ സമാപന ‘മെഗാഷോ' 20ന്

വെബ് ഡെസ്‌ക്‌Updated: Thursday Apr 18, 2019
ഇടുക്കി
ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സ്വീപ് വിഭാഗത്തിന്റെ പ്രവർത്തനങ്ങളുടെ സമാപന പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന മെഗാഷോ 20ന് വൈകിട്ട് നാലിന‌് തൊടുപുഴ മിനി സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിൽ നടക്കും. ചലച്ചിത്ര താരം അബു സലിം ഉദ്ഘാടനം ചെയ്യും. ‘എന്റെ വോട്ട് എന്റെ അവകാശം' എന്ന സന്ദേശം പൊതുജനങ്ങളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന പരിപാടിയിൽ ജില്ലയിലെ എല്ലാ വകുപ്പ് തലവൻമാരും ഓഫീസ് മേധാവികളും ജീവനക്കാരും പങ്കെടുക്കും. സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റുകളുടെ ‘വോട്ട് എന്റെ അവകാശം' എന്ന സ്‌കിറ്റും ഫ്ലാഷ‌് മോബും ഉണ്ടാവും. ബൈക്ക് റാലി, തൊടുപുഴ മദർ ആൻഡ് ചൈൽഡ് ഫൗണ്ടേഷനിലെ കുട്ടികളുടെ മ്യൂസിക് ബാൻഡിന്റെ വിവിധ കലാപരിപാടികൾ, ഗാനമേള, ഓട്ടൻതുള്ളൽ, മജീഷ്യൻ വെങ്കിടേഷ് അവതരിപ്പിക്കുന്ന മാജിക് ഷോ എന്നിവയും അരങ്ങേറും.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top