22 July Monday

പെരിയാർ കടുവ വന സംരക്ഷണത്തിന‌് ഇനി നൂതന ‘ആപ്പ‌്’

വെബ് ഡെസ്‌ക്‌Updated: Monday Mar 18, 2019

 

 
കുമളി
വനം‐ വന്യജീവി സംരക്ഷണത്തിന് നൂതന സാങ്കേതിക വിദ്യയായ ആൻഡ്രോയ്ഡ് ആപ്പുമായി പെരിയാർ കടുവ സങ്കേതം. വനം‐ വന്യജീവി സംരക്ഷണത്തിന് സംസ്ഥാനത്ത് ആദ്യമായാണ് വനംവകുപ്പ് ഇത്തരത്തിൽ നൂതനമായ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്നത്. വനസംരക്ഷണ പ്രവർത്തനത്തിനായി എം സ്ട്രൈപ‌്സ‌് ഇ‐ പട്രോളിങ് സംവിധാനമാണ് തേക്കടിയിൽ ഏർപ്പെടുത്തുന്നത്.
      ദേശീയ കടുവ സംരക്ഷണ അധികാര സമിതി(എൻടിസിഎ)യുടെ നിർദേശ പ്രകാരമാണ് നൂതന സാങ്കേതിക വിദ്യയായ മോണിറ്ററിങ് സിസ്റ്റം ഫോർ ടൈഗേഴ്സ്‐ ഇന്റൻസീവ് പ്രൊട്ടക്ഷൻ ആൻഡ‌് ഇക്കോളജിക്കൽ സ്റ്റാറ്റസ് തേക്കടിയിൽ നടപ്പാക്കുന്നത്. കഴിഞ്ഞ ഫെബ്രുവരിയോടെ പെരിയാർ കടുവ സങ്കേതത്തിലെ മുഴുവൻ റേഞ്ചുകളിലും ഇതിനുള്ള പരിശീലനം നൽകിയിരുന്നു. പ്രവർത്തനം ആരംഭിക്കുകയും ചെയ‌്തു. 
    ഫീൽഡിൽ പോകുന്ന ജീവനക്കാർക്ക് നേരിട്ടും അല്ലാതെയും വന്യജീവികളെ കുറിച്ച് ലഭ്യമായ വിവരങ്ങൾ രേഖപ്പെടുത്തുന്നതിന് പുതിയ നൂതന സാങ്കേതിക വിദ്യയിലൂടെ കഴിയും. പരിസ്ഥിതിക്ക് മനുഷ്യൻ സൃഷ്ടിക്കുന്ന ആഘാതം, വന്യജീവികളുടെ മരണം, വനത്തിനുള്ളിലുള്ള ജലസ്രോതസ്സുകൾ, പട്രോളിങ് ടീമിന്റെ പ്രവർത്തനങ്ങൾ, ആന്റി പോച്ചിങ് ക്യാമ്പ് ഷെഡുകളുടെ പ്രവർത്തനം എന്നിവ പുതിയ സാങ്കേതിക വിദ്യയിലൂടെ അറിയാനാവും. ഇതോടൊപ്പം വനസംരക്ഷണ പ്രവർത്തനങ്ങൾ കുറ്റമറ്റതാക്കാൻ കഴിയുന്നതായും പെരിയാർ ടൈഗർ റിസർവ് ഡെപ്യൂട്ടി ഡയറക്ടർ ശിൽപ വി കുമാർ പറഞ്ഞു. 
 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top