26 February Wednesday

പാംബ്ല അണക്കെട്ട് ഇന്ന്‌ വറ്റിക്കും

വെബ് ഡെസ്‌ക്‌Updated: Saturday Jan 18, 2020
 ചെറുതോണി/ അടിമാലി
ഇടുക്കി പാംബ്ല അണക്കെട്ട് ശനിയാഴ്ച പൂർണമായും വറ്റിക്കും. അണക്കെട്ടിലെ ഷട്ടറുകളുടെയും മറ്റും അറ്റകുറ്റപ്പണി നടത്തുന്നതിന്റെ ഭാഗമായിട്ടാണ് വറ്റിക്കുന്നത്. ശനിയാഴ്ച രാവിലെ അഞ്ചുമുതൽ ഷട്ടർ തുറന്ന് വെള്ളം പെരിയാറ്റിലേക്ക്‌ ഒഴുക്കിവിടും. അറ്റകുറ്റപ്പണികൾ പൂർത്തീകരിക്കുന്നതിന് 20 ദിവസം വേണ്ടിവരുമെന്ന്‌ ഉദ്യോഗസ്ഥർ അറിയിച്ചു. ഇതിനുശേഷം അണക്കെട്ടിൽ വെള്ളം നിറയ്ക്കും. 
 പാംബ്ല അണക്കെട്ട് വറ്റിക്കുന്നതിന് മുന്നോടിയായി കല്ലാർകുട്ടി അണക്കെട്ടിലെ ജലനിരപ്പ് വെള്ളിയാഴ്ച പരമാവധി താഴ്ത്തിയിരുന്നു. കല്ലാർകുട്ടി അണക്കെട്ടിലെ വെള്ളം ഉപയോഗിച്ച് വൈദ്യുതി ഉൽപ്പാദനം നടത്തിയിരുന്ന നേര്യമംഗലം പവർഹൗസിന്റെ പ്രവർത്തനം നിർത്തി. പാംബ്ല അണക്കെട്ടിൽനിന്നുള്ള വെള്ളം പരമാവധി ഉപയോഗിച്ച് വൈദ്യുതി ഉൽപ്പാദനം നടത്തിയതിനുശേഷം കരിമണൽ പവർഹൗസിന്റെയും പ്രവർത്തനം ശനിയാഴ്ച രാവിലെ നാലുമുതൽ നിർത്തിവയ്ക്കും. 2019 സെപ്തംബറിൽ അറ്റകുറ്റപ്പണിക്കായി പ്ലാംബ്ല അണക്കെട്ട് പത്ത് ദിവസത്തേക്ക്‌ വറ്റിച്ചിരുന്നു. 
 
 
പ്രധാന വാർത്തകൾ
 Top