29 February Saturday
സത്യഗ്രഹത്തിന്‌ പിന്തുണ

തോട്ടം തൊഴിലാളികൾ പണിമുടക്കി

വെബ് ഡെസ്‌ക്‌Updated: Saturday Jan 18, 2020
 അടിമാലി 
ദേവികുളം എസ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ(സിഐടിയു) നേതൃത്വത്തിൽ യൂണിയൻ കാർഡമം ഹിൽ എസ്റ്റേറ്റിനുമുന്നിൽ നടക്കുന്ന അനിശ്ചിതകാല സത്യഗ്രഹത്തിന് പിന്തുണ പ്രഖ്യാപിച്ച് വിവിധ തോട്ടങ്ങളിലെ തൊഴിലാളികൾ പണിമുടക്കി. പണിമുടക്കിയ തൊഴിലാളികൾ എസ്റ്റേറ്റിനുമുന്നിൽ ധർണ നടത്തി. സമരം സിഐടിയു ജില്ലാ ട്രഷറർ കെ വി ശശി ഉദ്ഘാടനം ചെയ്‌തു. സാബു ജയിംസ് അധ്യക്ഷനായി. സിപിഐ എം ഏരിയ സെക്രട്ടറി ടി കെ ഷാജി, എം എം കുഞ്ഞുമോൻ, എ പി സുനിൽ, കെ ബി വരദരാജൻ, പി ബി പങ്കജാക്ഷൻ,  എസ് മുനിയാണ്ടി എന്നിവർ സംസാരിച്ചു. പിരിച്ചുവിട്ട തൊഴിലാളികളെ തിരിച്ചെടുക്കുക, അനധികൃതമായി തടഞ്ഞുവച്ച ശമ്പളം തൊഴിലാളികൾക്ക് നൽകുക, ഉടമയുടെ തൊഴിലാളിവിരുദ്ധ നിലപാടുകൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തി 25 ദിവസമായി തൊഴിലാളികൾ സമരത്തിലാണ്. ഏലത്തോട്ടത്തിൽ വർഷങ്ങളായി തൊഴിൽ ചെയ്‌തുവരുന്ന ഇരുപതിലധികം തൊഴിലാളികൾക്ക് മിനിമം കൂലിയും മറ്റ് ആനുകൂല്യങ്ങളും ഉടമ നൽകിയിരുന്നില്ല. അധികസമയം ജോലിക്കു നിൽക്കാത്ത തൊഴിലാളികളുടെ വേതനം കുറയ്ക്കുന്ന നടപടിയും ഉടമ സ്വീകരിച്ചു. ഇത് എതിർത്ത തൊഴിലാളികൾക്ക് ജോലി നിഷേധിക്കുകയായിരുന്നു.  
 
 
പ്രധാന വാർത്തകൾ
 Top