18 February Monday
മന്ത്രി എം എം മണിയുടെ ഇടപെടൽ

പ്രളയത്തിൽ തകർന്ന റോഡുകളുടെ നവീകരണത്തിന‌് 10 കോടി

വെബ് ഡെസ്‌ക്‌Updated: Friday Jan 18, 2019

 

നെടുങ്കണ്ടം 
ചേമ്പളം‐ എഴുകുംവയൽ‐ ഏഴാംമൈൽ, നത്തുകല്ല്‐ ശാന്തിഗ്രാം റോഡുകൾക്ക‌് 10 കോടി രൂപ അനുവദിച്ചു. പ്രളയക്കെടുതിയിൽ തകർന്ന രണ്ട‌് റോ‍ഡുകൾക്കും നവീകരണത്തിനായാണ‌് തുക അനുവദിച്ചതെന്ന‌് മന്ത്രി എം എം മണി അറിയിച്ചു. ചേമ്പളം‐ എഴുകുംവയ‐ ഏഴാംമൈൽ റോ‍ഡിന‌് ആറ‌് കോടിയും നത്തുകല്ല്‐ ശാന്തിഗ്രാം റോ‍ഡിന‌് നാല‌് കോടി രൂപയുമാണ് അനുവദിച്ചത്. കാലവർഷത്തിൽ റോഡുകൾ തകർന്നതോടെ വാഹനങ്ങൾ പോകുന്നതിന‌് കഴിയാത്ത അവസ്ഥയാണുള്ളത്. 
കവുന്തി, എഴുകുംവയൽ, അഞ്ചുമുക്ക്, വലിയതോവാള, ഇരട്ടയാർ, ചെമ്പകപ്പാറ,  ഈട്ടിത്തോപ്പ് തുടങ്ങിയ മേഖലകളിലെ ആയിരക്കണക്കിന‌് ജനങ്ങൾ ആശ്രയിക്കുന്ന പ്രധാന റോഡാണ് ചേമ്പളം‐ എഴുകുംവയൽ റോഡ്. 50 ബസുകൾ ഇതുവഴി സർവീസ് നടത്തുന്നുണ്ട്. 
  ദിവസേന ഒട്ടേറെ സ്വകാര്യ വാഹനങ്ങളും യാത്രക്കായി റോഡ‌് ഉപയോഗിക്കുന്നു. റോഡിൽ കുഴികളുണ്ടായിട്ടും അറ്റകുറ്റപ്പണികൾ നടത്താൻ പിഡബ്ല്യുഡി അധികൃതർ തയ്യാറായിരുന്നില്ല. കവുന്തി‐ എഴുകുംവയൽ ഭാഗത്തെ കൊടുംവളവുകളിൽ പലയിടങ്ങളിലും പ്രളയക്കെടുതിയിൽ മണ്ണിടിഞ്ഞ‌ാണ‌് കുഴികൾ രൂപപ്പെട്ടിരിക്കുന്നത്. ഇവിടെ ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ അപകടത്തിൽപെടുന്നത‌് പതിവാണ‌്.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top