05 December Thursday

കുമളിയുടെ മനംകവർന്ന്‌ ഗോത്ര കലാമേള

വെബ് ഡെസ്‌ക്‌Updated: Sunday Nov 17, 2019
കുമളി
നാടിന്റെ ആഘോഷമായി മാറിയ നിറവ് സംസ്ഥാന ഗോത്ര കലാമേള ഞായാറാഴ്ച സമാപിക്കും. സംസ്ഥാന ലൈബ്രറി കൗൺസിലും യുവജന കമീഷനും ചേർന്നാണ്‌ പരിപാടി സംഘടിപ്പിക്കുന്നത്‌. കുമളി ഹോളിഡേ ഹോമിലും കുമളി ടൗൺ പൊതുവേദിയിലും ബസ്‌ സ്റ്റാൻഡിലുമായി നടന്ന പരിപാടികൾ കാണാൻ വിവിധ കേന്ദ്രങ്ങളിൽനിന്ന്‌ നൂറുകണക്കിന‌് പേരാണ‌് എത്തിയത‌്. ശനിയാഴ്ച രാവിലെ ഫോക്‌ലോർ അക്കാദമി ചെയർമാൻ സി ജെ കുട്ടപ്പൻ കലാമേള ഉദ്ഘാടനം ചെയ്തു. യുവജന കമീഷൻ ചെയർപേഴ്സൺ ചിന്ത ജെറോം മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ. കെ വി കുഞ്ഞിക്കൃഷ്ണൻ അധ്യക്ഷനായി. കവി ചവറ കെ എസ് പിള്ള, കുമളി പഞ്ചായത്ത് പ്രസിഡന്റ് ഷീബാ സുരേഷ്, സംസ്ഥാന ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി എൻ എസ് വിനോദ്, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ എം ബാബു, ജില്ലാ സെക്രട്ടറി ഇ ജി സത്യൻ, ബ്ലോക്ക് പഞ്ചായത്തംഗം കെ എ അബ്ദുൾ റസാഖ്, പഞ്ചായത്തംഗങ്ങളായ പി ബിജു, ഉഷ രാജൻ എന്നിവർ സംസാരിച്ചു. സംസ്ഥാന സെക്രട്ടറി അഡ്വ. പി അപ്പുക്കുട്ടൻ സ്വാഗതവും സ്വാഗതസംഘം ജനറൽ കൺവീനർ ആർ തിലകൻ നന്ദിയും പറഞ്ഞു. തുടർന്ന് ആദിവാസി വികസനം സമീപനങ്ങളും സാധ്യതകളും എന്ന വിഷയത്തിൽ സെമിനാർ ലൈബ്രറി കൗൺസിൽ സംസ്ഥാന പ്രസിഡന്റ് ഡോ. കെ വി കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്‌തു. നിഷാന്ത് വി ചന്ദ്രൻ അധ്യക്ഷനായി. മലയാളം സർവകലാശാല സോഷ്യോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. സുസൺ ഐസക് മുഖ്യപ്രഭാഷണം നടത്തി. ഇ എസ് ബിജിമോൾ എംഎൽഎ, ജില്ലാ കൗൺസിൽ സെക്രട്ടറി ഇ ജി സത്യൻ എന്നിവർ സംസാരിച്ചു. കെ ബി അഭിലാഷ് നന്ദി പറഞ്ഞു. ഞായറാഴ്ച രാവിലെ ഒമ്പതിന് നടക്കുന്ന സെമിനാറിൽ ഡോ. പി കെ ഗോപൻ വിഷയം അവതരിപ്പിക്കും. 
പകൽ രണ്ടിന് നടക്കുന്ന സമാപന സമ്മേളനം കവി ചവറ കെ എസ് പിള്ള ഉദ്ഘാടനം ചെയ്യും. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ആർ തിലകൻ അധ്യക്ഷനാകും. 
 
പ്രധാന വാർത്തകൾ
 Top