05 December Thursday

ടൂറിസം രംഗത്ത്‌ സഹകരണ സ്വകാര്യ മേഖലയ്‌ക്ക്‌ സാധ്യതകളേറെ: മന്ത്രി എം എം മണി

വെബ് ഡെസ്‌ക്‌Updated: Sunday Nov 17, 2019

 

 
നെടുങ്കണ്ടം
സ്വകാര്യ സഹകരണ മേഖലകളുടെ പങ്കാളിത്തത്തോടെ ടൂറിസം രംഗത്ത് ഏറെ വികസന സാധ്യതകളുണ്ടെന്ന്‌ മന്ത്രി എം എം മണി. കേരള– തമിഴ്നാട് അതിർത്തിയിൽ സഹകരണ -സ്വകാര്യ മേഖലകളുടെ പങ്കാളിത്തത്തോടെ ടൂറിസം വികസനത്തിന് സർക്കാർ വലിയ പരിഗണനയാണ് നൽകുന്നത്‌. രാമക്കൽമേട് ആമപ്പാറ ജാലകം ഇക്കോപാര്‍ക്ക് പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡിടിപിസിയുടെ കീഴില്‍ പദ്ധതിക്കായി 2.25 കോടി രൂപയാണ് ടൂറിസംവകുപ്പ് അനുവദിച്ചത്. ആര്‍ച്ച്, ടിക്കറ്റ് കൗണ്ടര്‍, വാച്ച് ടവര്‍, ജൈവ ശൗചാലയങ്ങൾ, റെയിന്‍ ഷെല്‍ട്ടറുകള്‍, ഇരിപ്പിടങ്ങള്‍, ലൈറ്റ് അറേഞ്ച്മെന്റ് എന്നിവയാണ് നിര്‍മിക്കുന്നത്. രാമക്കല്‍മേട് സേക്രട്ട്‌ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ നടപ്പാക്കുന്ന ‘നാടിന്റെ കാവല്‍ക്കാര്‍' എന്ന പദ്ധതിയുടെ ഭാഗമായുള്ള മരതൈ വിതരണവും മന്ത്രി നിര്‍വഹിച്ചു. 
പഞ്ചായത്ത് പ്രസിഡന്റ് എസ് ജ്ഞാനസുന്ദരം അധ്യക്ഷനായി. നെടുങ്കണ്ടം  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി പനച്ചിക്കല്‍ മുഖ്യപ്രഭാഷണം നടത്തി. നിര്‍മല നന്ദകമാര്‍, മോളി മൈക്കിള്‍, ശ്രീമന്ദിരം ശശികുമാര്‍, ജി ഗോപകൃഷ്ണന്‍, വിജിമോള്‍ വിജയന്‍, വനം വികസന കോര്‍പറേഷന്‍ ഡയറക്ടര്‍ ബോര്‍ഡംഗം പി എന്‍ 
വിജയന്‍, ജില്ലാ ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ തോമസ് ആന്റണി, ഡിടിപിസി എക്‌സിക്യൂട്ടീവംഗം ടി എം ജോണ്‍, ഡിടിപിസി സെക്രട്ടറി ജയന്‍ പി വിജയന്‍ എന്നിവർ സംസാരിച്ചു. 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top