05 December Thursday

എഫ‌്എസ‌്ഇടിഒ ആഹ്ലാദപ്രകടനം

വെബ് ഡെസ്‌ക്‌Updated: Sunday Nov 17, 2019
തൊടുപുഴ
മുനിസിപ്പൽ ജീവനക്കാരെ സർക്കാർ ജീവനക്കാരായി അംഗീകരിച്ചതിൽ ആഹ്ലാദം പ്രകടിപ്പിച്ച‌് എഫ‌്എസ‌്ഇടിഒ നേതൃത്വത്തിൽ പ്രകടനവും യോഗവും നടത്തി. 
   തൊടുപുഴ മിനി സിവിൽ സ‌്റ്റേഷൻ പരിസരത്ത‌് ചേർന്ന യോഗം എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റംഗം ടി എം ഹാജ്‌റ ഉദ‌്ഘാടനം ചെയ്‌തു. എഫ‌്എസ‌്ഇടിഒ ജില്ലാ സെക്രട്ടറി സി എസ‌് മഹേഷ‌്, കെഎംസിഎസ‌്‌യു സംസ്ഥാന കമ്മിറ്റിയംഗം സി ബി ഹരികൃഷ്‌ണൻ, നീനാ ഭാസ‌്കരൻ എന്നിവർ സംസാരിച്ചു. തദ്ദേശ സ്വയംഭരണ സർവീസ‌് രൂപീകരണത്തിൽ സുപ്രാധാന ചുവട‌് വയ‌്പാകും ഈ തീരുമാനം. ആറു പതിറ്റാണ്ടായി നിലനിൽക്കുന്ന ആവശ്യമാണ‌് സഫലമാകുന്നത‌്. കേരളത്തിന്റെ വികസന പ്രക്രിയക്കും പദ്ധതി ആസൂത്രണ പ്രർത്തനങ്ങൾക്കും കൂടുതൽ വേഗതയും കരുത്തും പകരുന്നതാണ‌് തീരുമാനം. 
   ജനോപകാരപ്രദവും കാര്യക്ഷമവുമായ സിവിൽ സർവീസിനായുള്ള പ്രവർത്തനങ്ങൾക്ക‌് ഈ തീരുമാനം കരുത്ത‌ുപകരുമെന്ന‌് എഫ‌്എസ‌്ഇടിഒ അഭിപ്രായപ്പെട്ടു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top