05 December Thursday

അനധികൃത മണ്ണ് കടത്തൽ: 6 വാഹനങ്ങൾ കസ്റ്റഡിയിൽ

വെബ് ഡെസ്‌ക്‌Updated: Sunday Nov 17, 2019

 

മൂന്നാർ
അനധികൃതമായി മണ്ണ് കടത്തിയ ആറ് വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു. മൂന്നാർ‐ അടിമാലി റൂട്ടിൽ തോക്കുപാറയ്‌ക്ക്‌ സമീപം ശനിയാഴ്ച പുലർച്ചെ രണ്ടോടെയാണ് വാഹനങ്ങൾ പിടികൂടിയത്. പള്ളിവാസലിൽനിന്ന്‌ തോക്കുപാറ ഭാഗത്തേക്ക് മണ്ണുമായി പോയ മൂന്ന്‌ ടിപ്പറും രണ്ട് മണ്ണുമാന്ത്രി യന്ത്രവുമാണ് കസ്റ്റഡിയിലെടുത്തത്‌. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് ദേവികുളം സബ് കലക്ടർ എസ് പ്രേംകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് നടപടി എടുത്തത്‌. 
 രാജാക്കാട് ടൗണിന്‌ സമീപത്തെ പമ്പിനോട് ചേർന്ന്‌ കുന്നിടിച്ചുകൊണ്ടിരുന്ന ഒരു മണ്ണുമാന്തി യന്ത്രവും പിടികൂടി. പിടിച്ചെടുത്ത ആറു വാഹനങ്ങളിൽ അഞ്ചെണ്ണം വെള്ളത്തൂവൽ പൊലീസിനും ഒരു വാഹനം രാജാക്കാട് പൊലീസിനും കൈമാറി. പ്രളയത്തിനുശേഷം ഹൈറേഞ്ച് മേഖലയിൽ മണ്ണെടുപ്പ് നിരോധിച്ചിരുന്നു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top