12 November Tuesday

മുല്ലപ്പെരിയാറിൽനിന്ന്‌ തമിഴ‌്നാട‌് കൂടുതൽ വെള്ളം കൊണ്ടുപോകും

വെബ് ഡെസ്‌ക്‌Updated: Thursday Oct 17, 2019
കുമളി
മുല്ലപ്പെരിയാർ അണക്കെട്ടിൽനിന്ന്‌ വെള്ളിയാഴ‌്ച മുതൽ തമിഴ‌്നാട‌് കൃഷിക്കായി കൂടുതൽ വെള്ളമെടുക്കും. ഇതിനായി പതിനെട്ടാം കനാലിലേക്ക‌് സെക്കൻഡിൽ 200 ഘനയടി വീതം വെള്ളം തുറന്നുവിടും. നിലവിൽ തമിഴ‌്നാട‌് സെക്കൻഡിൽ 1400 ഘനയടിയോളം വെള്ളം കൊണ്ടുപോകുന്നുണ്ട‌്. ഇതിനുപുറമെയാണ‌് പതിനെട്ടാം കനാലിലേക്ക‌് വെള്ളം തുറന്നുവിടുന്നത‌്.
ലോവർക്യാമ്പ‌് മുതൽ തേവാരം വരെ 40 കിലോമീറ്ററോളം നീളുന്ന പതിനെട്ടാം കനാലിലേക്ക‌് വെള്ളം തുറന്നുവിടുന്നതോടെ ആയിരക്കണക്കിന‌് ഏക്കർ പ്രദേശത്തെ കൃഷിക്ക്‌ ഉപകരിക്കും. കമ്പം താഴ‌്‌വരയിലെ പിടിആർ, പെരിയാർ പ്രദേശങ്ങളിലേക്ക‌് ഒന്നാംഘട്ട കൃഷിക്കായി 120 ദിവസത്തേക്കാണ‌് നൂറ‌് ഘനയടി വീതം വെള്ളം തുറന്നുവിടുന്നത‌്. ഇതിലൂടെ 5146 ഏക്കർ പ്രദേശത്തെ കൃഷിക്ക‌് ഇത‌് സഹായകമാകും. കൂടാതെ 4614 ഏക്കർ പ്രദേശത്തെ കൃഷിക്കായി 30 ദിവസത്തേക്ക‌് സെക്കൻഡിൽ 98 ഘനയടി വീതവും വെള്ളം പതിനെട്ടാം കനാലിൽനിന്ന്‌ പഴനിവേൽ കനാലിലേക്ക‌് തുറന്നുവിടും.
 
 
പ്രധാന വാർത്തകൾ
 Top