13 November Wednesday

ഡോക്ടറേയും കാണാം ‘ചായയും’ കുടിക്കാം

വെബ് ഡെസ്‌ക്‌Updated: Thursday Oct 17, 2019
 
സർക്കാർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയെത്തുന്നവർക്ക് സൗജന്യമായി ചായയും കാപ്പിയും കുടിക്കാം. ഡോക്ടറെ കാണാനുള്ള നീണ്ട ക്യൂവിനിടെ പ്രായമായവർ ഉൾപ്പെടെയുള്ളവർക്ക്‌ തൊണ്ട നനയ്‌ക്കാൻ പുറത്തുപോകുന്നതും ഒഴിവാക്കാം. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു സംവിധാനം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നിലവിൽ വരുന്നത്. 
പഞ്ചായത്തിന്റെ തനത്‌ ഫണ്ടിൽനിന്ന്‌ മുപ്പതിനായിരം രൂപ ചെലവിട്ടാണ് മെഷീനുകൾ സ്ഥാപിച്ചത്. മെഷീന്റെ പ്രവർത്തനം പഞ്ചായത്ത് പ്രസിഡന്റ് കെ ടി ബിനു ഉദ്‌ഘാടനം ചെയ്‌തു. പഞ്ചായത്ത് വൈസ്‌ പ്രസിഡന്റ്‌ ശ്യാമള മോഹൻ അധ്യക്ഷയായി. ജില്ലാ പഞ്ചായത്തംഗം മോളി ഡോമിനിക്, ബ്ലോക്ക് പഞ്ചായത്തംഗം സന്ധ്യ സുബാഷ്, പഞ്ചായത്തംഗങ്ങളായ പി വൈ നിസാർ, പി ഇ വർക്കി, സജിമോൻ വെട്ടിയാങ്കൽ, കെ വിജയൻ, മെഡിക്കൽ ഓഫീസർ ഡോ. ജിക്കുമോൻ, സെക്രട്ടറി ടിജി തോമസ് എന്നിവർ സംസാരിച്ചു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top