21 November Thursday

വ്യത്യസ്‌തയാം വില്ലേജ് ഓഫീസർക്ക് സ്നേ‌ഹോപഹാരം

വെബ് ഡെസ്‌ക്‌Updated: Thursday Oct 17, 2019
ചെറുതോണി
പ്രളയകാലത്ത് നിസ്വാർഥ സേവനം ചെയ്‌ത വില്ലേജ്‌ ഓഫീസർക്ക് നാട്ടുകാരുടെ സ്നേഹോപകാരം. ആറുപേരുടെ മരണത്തിനും ഒട്ടേറെ നാശനഷ്ടങ്ങൾക്കും സാക്ഷിയായ ഉപ്പുതോട് ഗ്രാമത്തിന്റെ ഉയിർത്തെഴുന്നേൽപ്പിന് തുടക്കം കുറിച്ചാണ് വില്ലേജ് ഓഫീസർ ശ്രീലത പടിയിറങ്ങുന്നത്. ഒന്നര വർഷത്തെ സേവനത്തിനുശേഷം കൊല്ലത്തേക്ക്‌ സ്ഥലംമാറി പോകുന്ന ശ്രീലതയ്‌ക്ക്‌ ഉപ്പുതോട് നിവാസികൾ യാത്രയയപ്പ് നൽകി. ഉപ്പുതോട് ടൗണിൽ ഒരുക്കിയ യാത്രയയപ്പ് വേദിയിലേക്ക് ഗ്രാമവാസികൾ ഒഴുകിയെത്തി. മരിയാപുരം പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ സീമോൻ വാസു അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ്‌ ഡോളി ജോസ് ഉപഹാരം നൽകി. ഇടുക്കി തഹസിൽദാർ വിൻസന്റ്‌ ജോസഫ്, ഉപ്പുതോട് സെന്റ്‌ ജോസഫ്സ് പള്ളി വികാരി ഫാ. ഫിലിപ്പ് പെരുന്നാട്ട്, പഞ്ചായത്തംഗങ്ങളായ തോമസുകുട്ടി ഔസേഫ്, ജൂബി ഫിലിപ്പ്, ജോജോ ചക്കാംകുന്നേൽ, സീനാ സാബു, മെഡിക്കൽ ഓഫീസർ കെ എം ഷീന, സിബി കുഴിപ്പിള്ളിൽ, സണ്ണി പുൽക്കുന്നേൽ എന്നിവർ സംസാരിച്ചു.
 
പ്രധാന വാർത്തകൾ
 Top