21 October Monday

ഓണം ടൂറിസം വാരാഘോഷത്തിന് കൊടിയിറങ്ങി

വെബ് ഡെസ്‌ക്‌Updated: Tuesday Sep 17, 2019

ചെറുതോണിയിൽ നടന്ന ഓണം വാരാഘോഷ ഘോഷയാത്രയിൽനിന്ന്

 

ഇടുക്കി    
ടൂറിസം വകുപ്പിന്റെയും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നേതൃത്വത്തിൽ സംഘടിപ്പിച്ച ഓണം വാരാഘോഷത്തിന് കൊടിയിറങ്ങി. ചെറുതോണി ടൗണിൽ സംഘടിപ്പിച്ച സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ് ഉദ്ഘാടനം ചെയ്‌തു. വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് റിൻസി സിബി അധ്യക്ഷയായി. ഡിടിപിസി എക്‌സിക്യൂട്ടീവ് അംഗം സി വി വർഗീസ് ഓണസന്ദേശം നൽകി. കലക്ടർ എച്ച് ദിനേശൻ മുഖ്യപ്രഭാഷണം നടത്തി. പരുന്താട്ടം, കഥകളി, പുലികളി, തെയ്യം, ചെണ്ടമേളം എന്നിവയുടെ അകമ്പടിയോടെ നൂറുകണക്കിന് ആളുകൾ പങ്കെടുത്ത ഘോഷയാത്രയോടെയാണ് സമാപന സമ്മേളത്തിന് തുടക്കമായത്. 
  സ്‌കൂൾ കോളേജ് വിദ്യാർഥികൾ, കുടുംബശ്രീ അംഗങ്ങളും അടക്കം നിരവധി പേർ ഘോഷയാത്രയിൽ പങ്കെടുത്തു. പരിപാടിയോടനുബന്ധിച്ച് പാലാ കമ്യൂണിക്കേഷൻസ് അവതരിപ്പിച്ച ഗാനമേളയും അരങ്ങേറി.  കഴിഞ്ഞ ഒരാഴ്ചയായി ജില്ലയിലെ നിയോജക മണ്ഡലാടിസ്ഥാനത്തിൽ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചിരുന്നു.  
ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി മുക്കാട്ട്, ഡിടിപിസി സെക്രട്ടറി ജയൻ പി വിജയൻ, ഡിടിപിസി എക്‌സിക്യൂട്ടീവ് അംഗം അനിൽ കൂവപ്ലാക്കൽ, ലിസമ്മ സാജൻ, ടിന്റു സുഭാഷ്, ബാബു ജോർജ്, വി എം സെലിൻ, അമ്മിണി ജോസ് എന്നിവർ സംസാരിച്ചു. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top