18 October Friday
ഇടുക്കി അണക്കെട്ട്‌

ഓണാവധിയിൽ എത്തിയത് 20,749 പേർ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 17, 2019

ചെറുതോണി അണക്കെട്ടിലെ സഞ്ചാരികളുടെ തിരക്ക്‌

ഇടുക്കി
ഓണാവധിയുടെ ഭാഗമായി സഞ്ചാരികൾക്കായി തുറന്നുകൊടുത്ത ചെറുതോണി,- ഇടുക്കി അണക്കെട്ടുകളിൽ സന്ദർശക പ്രവാഹം. ഓണാവധി തീർന്ന ഞായറാഴ്ച മാത്രം സന്ദർശിച്ചത് 2431 പേരാണ്. സെപ്‌തംബർ ഒന്നിനാണ് അണക്കെട്ടിൽ സന്ദർശനാനുമതി നൽകിയത്. ഇതുവരെ 18,623 മുതിർന്നവരും 2126 കുട്ടികളും അണക്കെട്ട്‌ സന്ദർശിച്ചു. ഏറ്റവും കൂടുതലാളുകൾ മൂന്നാം ഓണനാളിലാണ് എത്തിയത്. അന്ന്‌ കുട്ടികളും മുതിർന്നവരും ഉൾപ്പെടെ 4215 പേരെത്തി.
ചെറുതോണി–- ഇടുക്കി അണക്കെട്ടുകൾക്കിടയിൽ രണ്ട്‌ കിലോമീറ്ററോളം ദൂരമാണുള്ളത്‌. ഇത്രയും ദൂരം നടക്കാൻ സാധിക്കാത്തവർക്കായി ബഗ്ഗി കാറുകളും സജ്ജീകരിച്ചിട്ടുണ്ട്‌. 50 രൂപയാണ്‌ ടിക്കറ്റ്‌ ചാർജ്‌. കൂടാതെ ഡാമിലെ ജലാശയത്തിൽ വനംവകുപ്പിന്റെ ബോട്ടിങ്ങും അണക്കെട്ടിനോടു ചേർന്ന് ഡിടിപിസിയുടെ ഹിൽവ്യൂ പാർക്കുമുണ്ട്. നവംബർ 30 വരെയാണ് അണക്കെട്ട് സന്ദർശിക്കാനുള്ള അനുമതി. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top