25 September Sunday

മതാധിഷ്ഠിത രാഷ്‌ട്രമാക്കാൻ 
ആർഎസ്‌എസ്‌ ശ്രമം: പി കെ ശ്രീമതി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 17, 2022

സ്വാതന്ത്ര്യദിനത്തിൽ ഡിവൈഎഫ്ഐ കട്ടപ്പനയിൽ സംഘടിപ്പിച്ച ഫ്രീഡം സ്ട്രീറ്റ് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി കെ ശ്രീമതി ഉദ്‌ഘാടനം ചെയ്യുന്നു

കട്ടപ്പന 
ബിജെപിയും ആർഎസ്എസും ഇന്ത്യയെ മതാധിഷ്ഠിത രാഷ്ട്രമാക്കാൻ ശ്രമിക്കുകയാണെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി കെ ശ്രീമതി പറഞ്ഞു. ഡിവെെഎഫ്ഐ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച  ഫ്രീഡം സ്‌ട്രീറ്റ്‌ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.  
നാടിനെ കലാപത്തിലേക്ക്‌ നയിക്കുന്നവരായി ആർഎസ്‌എസും ബിജെപിയും മാറി. കോൺഗ്രസിന്റെ മൃദുഹിന്ദുത്വം ഫാസിസ്റ്റ് ശക്തികൾ രാജ്യത്തിൽ പിടിമുറക്കാനിടയാക്കി. ജനങ്ങളുടെ ജീവിക്കാനുള്ള അവകാശം നിഷേധിക്കുകയാണ് രാജ്യം ഭരിക്കുന്നവർ. കോടതികൾ പോലും ബിജെപി സർക്കാരിന് അനുകൂലമാക്കുന്നു. ജമ്മു കാശ്മീർ വിഭജനത്തിൽ കേടതിപോലും ഇടപെടാൻ തയ്യാറാകാതെ കാഴ്ചക്കാരായി. ജമ്മു കാശ്മിരിൽ കുടുതൽ മുസ്ലിം വിഭാഗക്കാർ താമസിക്കുന്നതാണ് ഇതിന് പ്രേരിപ്പിച്ചത്.  ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാനുള്ള ആസൂത്രണവും ഗൂഢാലോചനയും നടത്തുന്നു. മതനിരപേക്ഷതയ്ക്ക് എതിരായി രാജ്യം തന്നെ നീങ്ങുന്നു. മതത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വത്തെ നിശ്ചയിക്കുന്നു. ഒരു രാജ്യം ഒരുമതം ഒരുഭാഷ എന്ന നിലയിലാക്കാനാണ് കേന്ദ്ര സർക്കാർ ശ്രമം. ഇതിനായി ഭരണഘടനയേപ്പോലും ദുരൂപയോഗം ചെയ്യുന്നു. 
  ‘ഒരു കൊല്ലം ഒരുകോടി യുവാക്കൾക്ക് തൊഴിൽ’ എന്നു പറഞ്ഞ ബിജെപി സർക്കാർ രാജ്യത്തെ തൊഴിലില്ലായ്മ പരിഹരിക്കാൻ നടപടിയില്ല. ക്ഷേമ വികസന പ്രവർത്തനങ്ങളുമായി ബഹുദൂരം മുന്നോട്ടുപോകുന്ന ഇടതുപക്ഷ സർക്കാരിനെ ഇല്ലാതാക്കാൻ ബിജെപിയും കോൺഗ്രസും  ശ്രമിക്കുകയാണെന്നും പി കെ ശ്രീമതി പറഞ്ഞു.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top