25 September Sunday

പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചു; 
വീട്‌ ഭാഗികമായി തകർന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Aug 17, 2022
കട്ടപ്പന 
വെട്ടിക്കുഴക്കവലയിൽ ഗാർഹിക പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചു. വീട്ടുടമസ്ഥനും തീകെടുത്താൻ എത്തിയ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരും അത്ഭുതകരമായി രക്ഷപ്പെട്ടു. വീട് ഭാഗീകമായി തകർന്നു. ചൊവ്വ പകൽ 3.30ന്‌ കാലാച്ചിറ ഷാജിയുടെ വീട്ടിൽ സ്‌റ്റൗ കത്തിക്കുന്നതിനിടയിൽ ഗ്യാസ് സിലിണ്ടറിലേയ്ക്ക് തീപടർന്നത്. നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് ഉടനെ തന്നെ കട്ടപ്പനയിൽ നിന്നും ഉദ്യോഗസ്ഥർ തീ അണയ്ക്കുവാൻ സംഭവസ്ഥലത്ത് എത്തി. എന്നാൽ, തീ അണയ്ക്കുവാൻ വീടിനകത്തേയ്ക്ക് കയറാൻ തുടങ്ങിയതും സിലിണ്ടർ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചു. അടുക്കളയിൽ സൂക്ഷിച്ചിരുന്ന വസ്തുക്കളും മേൽക്കൂരയും പൂർണമായി തകർന്നു. വീടിന്റെ മറ്റ് ഭാഗങ്ങളിലും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. 
 ഇൻഡേയിൻ കമ്പിനിയുടെ നിറകുറ്റി വാങ്ങിയെത്തിയ ഉടനെ റെഗുലേറ്ററുമായി ഘടിപ്പിച്ചത്. തുടർന്നാണ് സ്‌റ്റൗ കത്തിച്ചത്. സിലിണ്ടറിനുള്ളിലെ വാഷറിന് കേട് സംഭവിച്ചതോ റെഗുലേറ്ററിന്റെ തകരാറോ ആവാം ഗ്യാസ്‌ചോരാൻ കാരണമെന്നാണ് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ പറയുന്നത്. എന്നാൽ, സിലിണ്ടറിന്റെ കാലപ്പഴക്കമാകാം പൊട്ടിത്തെറിയുണ്ടാക്കിയതെന്ന്‌ പ്രാഥമികനിഗമനം.വില്ലേജ് ഓഫീസറും, ഗ്യാസ്ഏജൻസി അധികൃതരും അപകടമുണ്ടായ വീട്ടിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top