17 September Tuesday
സ്വാതന്ത്ര്യ ദിനാഘോഷം

ജനാധിപത്യമൂല്യങ്ങൾ സംരക്ഷിക്കണം: മന്ത്രി എം എം മണി

വെബ് ഡെസ്‌ക്‌Updated: Saturday Aug 17, 2019

ജില്ലാതല സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച്- മന്ത്രി എം എം മണി പരേഡ്‌ പരിശോധിക്കുന്നു

 

 
ഇടുക്കി
ഇന്ത്യയുടെ മതനിരപേക്ഷതയും ജനാധിപത്യ മൂല്യങ്ങളും സംരക്ഷിക്കേണ്ടത് ഓരോ പൗരന്റെയും കടമയാണെന്ന് മന്ത്രി എം എം മണി. ഇടുക്കി ഐഡിഎ മൈതാനത്ത്‌ നടന്ന സ്വാതന്ത്ര്യ ദിനാഘോഷ പരേഡിൽ മന്ത്രി എം എം മണി പതാക ഉയർത്തി‌‌. സല്യൂട്ട്‌ സ്വീകരിച്ചു. പരേഡിൽ പൊലീസ്, എക്‌സൈസ്, ഫോറസ്റ്റ്, എൻസിസി, എസ്‌പിസി, സ്‌കൗട്ട്സ് ആൻഡ്‌ ഗൈഡ്സ് എന്നിവർ അണിനിരന്നു. കഞ്ഞിക്കുഴി, പണിക്കൻകുടി  സ്‌കൂളുകളിലെ എസ്‌പിസി കേഡറ്റ്സിന്റെ ബാൻഡ്‌ ടീമും പരേഡിന് താളലയമൊരുക്കി.
ജവഹർ നവോദയയിലെ വിദ്യാർഥികൾ ദേശീയഗാനം ആലപിച്ചു. ജവഹർ നവോദയ, കേന്ദ്രീയ വിദ്യാലയം, ഗവ. വിഎച്ച്എസ് വാഴത്തോപ്പ്, എസ്ജെ എച്ച്എസ്എസ് കരിമണ്ണൂർ എന്നിവിടങ്ങളിലെ കുട്ടികൾ ദേശഭക്തിഗാനം ആലപിച്ചു. ചെറുതോണി കലാജ്യോതി സ്‌കൂൾ ഓഫ് ഡാൻസ് ആൻഡ്‌ മ്യൂസിക് നൃത്തം അവതരിപ്പിച്ചു.   
    മികച്ച പ്ലാറ്റൂണായി ജില്ലാ ഹെഡ് ക്വാർട്ടേഴ്സ് ടീമിനേയും എൻസിസിയായി കുളമാവ് ജവഹർ നവോദയ വിദ്യാലയത്തെയും മികച്ച എസ്‌പിസിയായി പൈനാവ് എംആർഎസ് സ്‌കൂളിനെയും സ്‌കൗട്സിൽ പൈനാവ് കേന്ദ്രീയ വിദ്യാലയത്തെയും ഗൈഡ്സ് വിഭാഗത്തിൽ കുളമാവ് ജവഹർ നവോദയ വിദ്യാലയത്തെയും തെരഞ്ഞെടുത്തു.
    അതോടൊപ്പം വയനാടിന് കൈത്താങ്ങായി കട്ടപ്പന ഓസാനം ഇംഗ്ലീഷ് മീഡിയം സ്‌കൂൾ വിദ്യാർഥികൾ ശേഖരിച്ച സാധനങ്ങളും ചെറുതോണി മർച്ചന്റ് അസോസിയേഷനും യൂത്ത് വിങ്ങും ശേഖരിച്ച ആവശ്യവസ്തുക്കളും ചടങ്ങിൽ മന്ത്രിക്ക് കൈമാറി. 
 ഡീൻ കുര്യാക്കോസ് എംപി, റോഷി അഗസ്റ്റ്യൻ എംഎൽഎ, കലക്ടർ എച്ച് ദിനേശൻ,  പൊലീസ് മേധാവി ടി നാരായണൻ, കെഎസ്ആർടിസി ഡയറക്ടർ ബോർഡംഗം സി വി വർഗീസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ കൊച്ചുത്രേസ്യ പൗലോസ്, എഡിഎം ആന്റണി സ്‌കറിയ, ആർഡിഒ അതുൽ എസ് നാഥ്, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. 
 
 
 
പ്രധാന വാർത്തകൾ
 Top