19 September Thursday

സ്‌നേഹസ്‌പർശവുമായി ഡിവൈഎഫ്‌ഐ

വെബ് ഡെസ്‌ക്‌Updated: Saturday Aug 17, 2019

 

 
നെടുങ്കണ്ടം
വയനാടിന്‌ സ്‌നേഹസ്‌പർശമായി ഡിവൈഎഫ്‌ഐ അഞ്ചുലക്ഷം രൂപയുടെ സാധനങ്ങൾ നൽകി. പ്രവർത്തകർ വീടുകൾ, കടകൾ എന്നിവിടങ്ങളിൽനിന്ന്‌ ശേഖരിച്ച അവശ്യസാധനങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിലെ അധികാരികൾക്ക്‌ കൈമാറി. മൂന്നാർ, അടിമാലി, ശാന്തൻപാറ, നെടുങ്കണ്ടം, ഏലപ്പാറ, മൂലമറ്റം, കരിമണ്ണൂർ ബ്ലോക്ക് കമ്മിറ്റികളിൽനിന്ന്‌ ശേഖരിച്ച അരി, പച്ചക്കറി, പഴവർഗങ്ങൾ, വെള്ളം, പലവ്യജ്‌ഞനം, സോപ്പ്, വസ്ത്രം, മരുന്ന്, പുതപ്പ് മറ്റ്‌ ആവശ്യവസ്‌തുക്കൾ എന്നിവയാണ് വയനാട്ടിൽ എത്തിച്ചത്.
     നെടുങ്കണ്ടത്തുനിന്ന്‌ പുറപ്പെട്ട വാഹനം ജില്ലാ സെക്രട്ടറി രമേഷ്‌ കൃഷ്‌ണൻ ഫ്ലാഗ് ഓഫ് ചെയ്തു. ബ്ലോക്ക് സെക്രട്ടറി സി വി ആനന്ദ്, പ്രസിഡന്റ് ജോമോൻ ജോസ് എന്നിവർ പങ്കെടുത്തു. കരിമണ്ണൂരിൽനിന്ന്‌ പുറപ്പെട്ട വാഹനം ജില്ലാ പ്രസിഡന്റ് പി പി സുമേഷ് ഫ്ലാഗ് ഓഫ് ചെയ്തു. കെ എൻ ഷിയാസ്, അരുൺ ദാസ്, കെ എം വിഷ്ണു എന്നിവർ പങ്കെടുത്തു. 
അടിമാലി പള്ളിവാസലിൽനിന്ന്‌ പുറപ്പെട്ട വാഹനം സിപിഐ എം ജില്ലാ കമ്മിറ്റിയംഗം എം എൻ മോഹനൻ ഫ്ലാഗ് ഓഫ് ചെയ്തു. ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി സഹകരിച്ച മുഴുവൻ സുമനസ്സുകളേയും ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയറ്റ് അഭിവാദ്യം ചെയ്തു. 
 
 
 
പ്രധാന വാർത്തകൾ
 Top