21 September Saturday

ഈ വിദ്യാർഥിക്കൂട്ടം നന്മയുടെ പ്രചാരകർ

വെബ് ഡെസ്‌ക്‌Updated: Saturday Aug 17, 2019
 തൊടുപുഴ
ദുരിതബാധിതർക്കായി അര ലക്ഷത്തിലേറെ രൂപയുടെ വസ്ത്രങ്ങളും ഭക്ഷണസാമഗ്രികളും സമ്മാനിച്ച‌് തൊടുപുഴ എ പി ജെ അബ‌്ദുൾകലാം ഹയർസെക്കൻഡറി സ‌്കൂളിലെ വിദ്യാർഥികൾ നന്മയുടെ പ്രചാരകരായി. 
ജില്ലാ യുവജന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ തൊടുപുഴ ശ്രീവൽസം ഓഡിറ്റോറിയത്തിൽ പ്രവർത്തിക്കുന്ന കലക്‌ഷൻ സെന്ററിലേക്കാണ‌് വിദ്യാർഥികൾ സാമഗ്രികൾ എത്തിച്ചത‌്. സ്‌കൂളിലെ എൻഎസ്എസ്, സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റുകളുടെ നേതൃത്വത്തിൽ ഒന്നുമുതൽ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾ സഹജീവികളെ സഹായിക്കാൻ തുനിഞ്ഞിറങ്ങിയപ്പോൾ അധ്യാപകരും അവർക്കൊപ്പം ചേർന്നു.
    60,000 ലേറെ രൂപയുടെ സാധനങ്ങളാണ‌് ഇവർ കലക്‌ഷൻ സെന്ററിൽ കൈമാറിയത‌്.
തൊടുപുഴ ഡിവൈഎസ്‌പി കെ പി ജോസ് സാധനങ്ങൾ ഏറ്റുവാങ്ങി. ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ വി എസ് ബിന്ദു, ഡെപ്യൂട്ടി തഹസിൽദാർ ഷാജിമോൻ അലക്സാണ്ടർ, നഗരസഭ കൗൺസിലർമാരായ ബാബു പരമേശ്വരൻ, വിജയകുമാരി, പിടിഎ പ്രസിഡന്റ്‌ പി എം ഇസ്മയിൽ, പ്രിൻസിപ്പൽ യു എൻ പ്രകാശ്, പി എ സലിംകുട്ടി, എം ബി താജു, യൂത്ത് കോ ഓർഡിനേറ്റർമാരായ ഷിജി ജെയിംസ്, താജുദീൻ, റോബിൻ, ടിജോ കുര്യാക്കോസ്, ജോമോൻ എന്നിവർ സംസാരിച്ചു. 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top