04 August Wednesday

വന്യമൃഗങ്ങളുടെ ആക്രമണം: 
മൂന്നാറിൽ അടിയന്തര യോഗം

വെബ് ഡെസ്‌ക്‌Updated: Thursday Jun 17, 2021

മൂന്നാറിൽ നടന്ന അടിയന്തര യോഗത്തിൽനിന്ന്‌

 

മൂന്നാർ 
തോട്ടം മേഖലയിൽ കടുവയുടെ ആക്രമണം വർധിക്കുന്ന സാഹചര്യം വിലയിരുത്തുന്നതിന് ദേവികുളത്ത് അടിയന്തരയോഗം ചേർന്നു. അഡ്വ. എ രാജ എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഭീതിയിൽ കഴിയുന്ന ജനങ്ങളുടെ ആശങ്ക അകറ്റുന്നതിന് നടപടി സ്വീകരിക്കാൻ തീരുമാനിച്ചു. കടുവയുടെ സാന്നിധ്യം കൂടുതലായി കണ്ടുവരുന്ന സ്ഥലങ്ങളിൽ സിസിടിവി ക്യാമറ സ്ഥാപിക്കും. കടുവയെ കുടുക്കുന്നതിനായി ഇരുമ്പ് കൂട് സ്ഥാപിക്കും. 
വന്യമൃഗങ്ങളുടെ സഞ്ചാരം നിരീക്ഷിക്കുന്നതിനും സാന്നിധ്യം ജനങ്ങളെ അറിയിക്കുന്നതിനും മുമ്പ് നടപ്പാക്കിയ റാപ്പിഡ്‌ റെസ്‌പോൻസ്‌ ടീമിന്റെ(ആർആർടി) പ്രവർത്തനം ശക്തിപ്പെടുത്തും. ഉപദ്രവകാരികളായ വന്യമൃഗങ്ങളെ തുരത്തുന്നതിന് ലോകരാഷ്‌ട്രങ്ങളിൽ നടത്തുന്ന തേനീച്ചപ്രയോഗം നടപ്പാക്കാൻ യോഗത്തിൽ അഭിപ്രായമുയർന്നു. ആക്രമണത്തിൽ കൊല്ലപ്പെട്ട പശുക്കളുടെ ഉടമസ്ഥർക്കും കാട്ടാനകളുടെ ആക്രമണത്തിൽ കൃഷി നശിച്ചവർക്കും അടിയന്തരമായി നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് സർക്കാരിന് നിവേദനം നൽകാനും യോഗം തീരുമാനിച്ചു.
    ദേവികുളം ഡിഎഫ്ഒ പി ആർ സുരേഷ്, എസി എഫ് സജീഷ് കുമാർ, ജില്ലാ പഞ്ചായത്തംഗം എം ഭൗവ്യ, ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ആനന്ദറാണി ദാസ്, ദേവികുളം, മൂന്നാർ പഞ്ചായത്ത് പ്രസിഡന്റുമാർ, റേഞ്ച് ഓഫീസർമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. രണ്ട് വർഷത്തിനിടെ ഇരുപതോളം പശുക്കളെയാണ് കടുവ ആക്രമിച്ചുകൊന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top