04 August Wednesday

വീണ്ടും കടുവയുടെ ആക്രമണം; ഭയന്ന്‌ നാട്ടുകാർ

വെബ് ഡെസ്‌ക്‌Updated: Thursday Jun 17, 2021
മൂന്നാർ
എസ്റ്റേറ്റ് മേഖലയിൽ ഇറങ്ങിയ കടുവ ഗർഭിണി പശുവിനെ കടിച്ചുകൊന്നു. മാട്ടുപ്പെട്ടി എസ്റ്റേറ്റ് കൊരണ്ടിക്കാട് ഡിവിഷനിൽ ജോസഫിന്റെ മൂന്നുമാസം ഗർഭിണിയായ പശുവിനെയാണ് കടുവ കൊന്നത്. ചൊവ്വാഴ്ച രാവിലെ മേയാൻ കാട്ടിലേക്ക് അഴിച്ചുവിട്ടിരുന്നു. ഡിവിഷനിലെ പശുക്കളെ മേയ്‌ക്കാൻ ജോസഫിനെയാണ് കമ്പനി നിയമിച്ചിരിക്കുന്നത്‌. വൈകിട്ട്‌ പശുക്കളെ വീട്ടിലേക്ക് തെളിച്ചുകൊണ്ടുപോകും. ജോസഫിന്റെ പശു നേരത്തെ വീട്ടിൽ എത്തുകയാണ് പതിവ്. 
    എന്നാൽ, വീട്ടിലെത്തിയപ്പോഴാണ്‌ ജോസഫ് തന്റെ പശു എത്തിയില്ലെന്ന വിവരം അറിഞ്ഞത്‌. ഉടൻതന്നെ നാട്ടുകാരെയുംകൂട്ടി വനത്തിൽ അന്വേഷിച്ചെങ്കിലും കണ്ടെത്തിയില്ല. ബുധനാഴ്ച രാവിലെ നടത്തിയ തെരച്ചിലിലാണ്‌ ഹൈറേഞ്ച് സ്കൂളിനു സമീപം കാട്ടിൽ പശുവിന്റെ ജഡം കണ്ടെത്തിയത്. പൃഷ്ടഭാഗം ഭക്ഷിച്ച നിലയിലായിരുന്നു. കടുവയുടെ ആക്രമണം രൂക്ഷമായതോടെ ജനങ്ങൾ ഭീതിയിലാണ് കഴിയുന്നത്. പകൽ സമയങ്ങളിൽപ്പോലും വീടിന്‌ പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top