23 October Wednesday
കെയർ ഹോം പദ്ധതി

തലചായ‌്ക്കാൻ 4 കുടുംബങ്ങൾക്ക‌് അടച്ചുറപ്പുള്ള വീടായി

വെബ് ഡെസ്‌ക്‌Updated: Monday Jun 17, 2019

വണ്ണപ്പുറം സഹകരണ ബാങ്ക് കെയർ ഹോം പദ്ധതിയിൽപെടുത്തി നിർമിച്ചുനൽകുന്ന വീടുകളുടെ താക്കോൽദാനം മന്ത്രി എം എം മണി നിർവഹിക്കുന്നു

കരിമണ്ണൂർ
സഹകരണ വകുപ്പ് ആരംഭിച്ചിട്ടുള്ള കെയർ ഹോം പദ്ധതിയുടെ ഭാഗമായി വണ്ണപ്പുറം സഹകരണ ബാങ്ക് പ്രളയത്തിൽ വീട് നഷ്ടപ്പെട്ട നാലുപേർക്ക് വീട് നിർമിച്ച് നൽകി. മൂന്ന് വീടുകളുടെ നിർമാണം പൂർത്തിയായി. ഇതിന്റെ താക്കോൽദാനം മന്ത്രി എം എം മണി നിർവഹിച്ചു. 
ഹരിതം സഹകരണം പദ്ധതിയും മന്ത്രി ഉദ്ഘാടനം ചെയ്തു. വണ്ണപ്പുറം ടൗണിൽ ചേർന്ന യോഗത്തിൽ ബാങ്ക് പ്രസിഡന്റ് തമ്പി കുര്യാക്കോസ് അധ്യക്ഷനായി. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ജോയിന്റ് രജിസ്ട്രാർ ഇൻ ചാർജ് സജീവ് കർത്ത അനുമോദിച്ചു. വി വി മത്തായി, എൻ സദാനന്ദൻ, വണ്ണപ്പുറം പഞ്ചായത്ത് പ്രസിഡന്റ് ലൈല രമേശ്, തൊടുപുഴ അസിസ്റ്റന്റ് രജിസ്ട്രാർ സി സി മോഹനൻ, വണ്ണപ്പുറം വില്ലേജ് ഓഫീസർ പി കെ സോമൻകുഞ്ഞ്, ബ്ലോക്ക് പഞ്ചായത്തംഗം ഷൈനി അഗസ്റ്റിൻ, ജഗതമ്മ വിജയൻ, ലീല തങ്കൻ,പി പി ജോയി എന്നിവർ സംസാരിച്ചു. കെ എം സോമൻ സ്വാഗതവും ബാങ്ക് സെക്രട്ടറി കെ ആർ രേഷ്മ നന്ദിയും പറഞ്ഞു.
 
 
പ്രധാന വാർത്തകൾ
 Top