18 June Friday

സ്നേഹപ്പൊതികളുമായി 
ബാലസംഘം

വെബ് ഡെസ്‌ക്‌Updated: Monday May 17, 2021

സ്നേഹപ്പൊതികൾ സിപിഐ എം അടിമാലി ഏരിയ സെക്രട്ടറി ടി കെ ഷാജി 
ബാലസംഘം പ്രവർത്തകർക്ക്‌ കൈമാറുന്നു

അടിമാലി 
കോവിഡ് ബാധിത കുടുംബങ്ങളിലെ കുട്ടികൾക്ക് സ്നേഹപ്പൊതികളുമായി ബാലസംഘം പ്രവർത്തകരും. കുടുംബാംഗങ്ങളോടൊപ്പം വീട്ടിൽ കഴിയുന്ന കുട്ടികൾക്കാണ് മധുര പലഹാരങ്ങളടങ്ങിയ ചെറിയ പൊതികൾ നൽകിയത്. സിപിഐ എം അടിമാലി ഏരിയ സെക്രട്ടറി ടി കെ ഷാജി സ്നേഹപ്പൊതികൾ ബാലസംഘം പ്രവർത്തകർക്ക് കൈമാറി. ഏരിയ കൺവീനർ ടി കെ സുധേഷ്‌കുമാർ, കോ ഓർഡിനേറ്റർ അലൻ നിഥിൻ, ഏരിയ കമ്മിറ്റിയംഗം ജോസീന, ഡിവൈഎഫ്ഐ മേഖലാ പ്രസിഡന്റ് അജിത്ത് ജോയി, ശ്രീമോൾ, എൽദോസ്, സുരേഷ് ചെല്ലം, അജ്മൽ, രാഹുൽ, ഹാരീസ് എന്നിവർ പങ്കെടുത്തു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top