21 June Monday

ആശങ്ക അകലുന്നില്ല; 
കോവിഡ് 1075 പേര്‍ക്ക്

വെബ് ഡെസ്‌ക്‌Updated: Monday May 17, 2021
തൊടുപുഴ
ജില്ലയിൽ 1075 പേർക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 27.90 ശതമാനമാണ്‌ രോഗ സ്ഥിരീകരണ നിരക്ക്. 1005 പേർക്ക്‌ സമ്പർക്കത്തിലൂടെയാണ്‌ രോഗം. 16 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ഒരു ആരോഗ്യപ്രവർത്തകനും രോഗമുണ്ട്‌. 697 പേർ രോഗമുക്തി നേടി. ഒരു ദിവസത്തെ ആശ്വാസത്തിനുശേഷം തൊടുപുഴയിൽ വീണ്ടും രോഗികളുടെ എണ്ണം കുതിച്ചുയർന്നത്‌ ആശങ്ക വർധിപ്പിച്ചു. ഞായറാഴ്‌ച 128 പേരുടെ രോഗമാണ്‌ സ്ഥിരീകരിച്ചത്‌. അടിമാലി–- 74, വണ്ടിപ്പെരിയാർ–- 67, മറയൂർ–- 61, ബൈസൺവാലി–- 49, മുട്ടം–- 46, കരിമണ്ണൂർ–- 40, അറക്കുളം–- 39, മണക്കാട്–- 37, ഇടവെട്ടി–- 34, ഉടുമ്പന്നൂർ–- 31 എന്നിങ്ങനെ രോഗം റിപ്പോർട്ട്‌ ചെയ്‌തു. 
വണ്ണപ്പുറം, വെള്ളിയാമറ്റം പഞ്ചായത്തുകളിൽ 27 പേർക്കു വീതവും കുടയത്തൂർ–- 26, കരിങ്കുന്നം, കുമളി 25 വീതം, കാഞ്ചിയാർ–- 23, കൊന്നത്തടി, ശാന്തൻപാറ 21 വീതം, ചക്കുപള്ളം, പള്ളിവാസൽ, പുറപ്പുഴ 20 വീതം, കട്ടപ്പന–- 19, കോടിക്കുളം–- 18, കുമാരമംഗലം, പെരുവന്താനം, വാഴത്തോപ്പ് 17 വീതം എന്നിങ്ങനെ ചികിത്സ തേടി. രാജകുമാരി–- 15, വാത്തിക്കുടി–- 13, ആലക്കോട് 10, ഉടുമ്പൻചോല–- ഒമ്പത്‌, നെടുങ്കണ്ടം–- എട്ട്‌, കഞ്ഞിക്കുഴി, കൊക്കയാർ ഏഴു വീതം, ദേവികുളം, രാജാക്കാട്, ഉപ്പുതറ ആറു വീതം എന്നിങ്ങനെയും രോഗബാധിതരുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top