25 June Friday

പ്രകൃതിക്ഷോഭം: തൊടുപുഴയില്‍ 61 വീടുകള്‍ തകർന്നു

വെബ് ഡെസ്‌ക്‌Updated: Monday May 17, 2021
തൊടുപുഴ
കനത്ത കാറ്റിലും മഴയിലും തൊടുപുഴ താലൂക്കിലെ 13 വില്ലേജുകളിലായി 60 വീടുകൾ ഭാഗികമായും ഒരു വീട് പൂർണമായും തകർന്നു. കാറ്റത്ത് മേൽക്കൂര പറന്നും മരങ്ങൾ വീണുമാണ് ഭൂരിഭാഗം വീടുകൾക്കും നാശമുണ്ടായത്. ഭാഗികമായി തകർന്ന്‌ താമസയോഗ്യമല്ലാതായ വീടുകളിൽനിന്നുള്ളവർ സമീപ വീടുകളിലേക്കും ബന്ധുവീടുകളിലേക്കും താൽക്കാലികമായി മാറി. റവന്യു ഉദ്യോഗസ്ഥർ നാശനഷ്ടങ്ങളുണ്ടായ സ്ഥലങ്ങൾ സന്ദർശിച്ചു. വീട് ഭാഗികമായി തകർന്നതോടെ മൂലമറ്റം പുരപ്പലങ്ങാട്ട്  ജോസഫ്, ഭാര്യ ഏലിയാമ്മ, മകൻ ജോബിൻ ജോസഫ് എന്നിവരെ മൂലമറ്റം ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. ആലക്കോട്, വെള്ളിയാമറ്റം വില്ലേജുകളിലാണ്‌ കൂടുതൽ വീടുകൾക്ക്‌ നാശം നേരിട്ടത്‌. 13 വീടുകൾ വീതം നശിച്ചു. ഉടുമ്പന്നൂരിൽ ഒമ്പതും വണ്ണപ്പുറത്ത്‌ ആറും വീടുകൾക്ക്‌ നാശം സംഭവിച്ചു. അറക്കുളം, കാരിക്കോട് വില്ലേജുകളിൽ നാലു വീതവും കുടയത്തൂരിൽ മൂന്നു വീടുകളും തകർന്നു. മുട്ടം, കരിങ്കുന്നം, പുറപ്പുഴ വില്ലേജുകളിൽ രണ്ടു വീതവും മണക്കാട്-, കുമാരമംഗലം, കരിമണ്ണൂർ എന്നിവിടങ്ങളിൽ ഓരോ വീട്‌ വീതവും തകർന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top