25 May Saturday

വിഷു ആഘോഷത്തിന‌് ജനനായകർ; ഊരുകൾ ആവേശത്തിമിർപ്പിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Apr 17, 2019

 

മറയൂർ 
ഇടുക്കിയുടെയും മലയോര മണ്ണിന്റെയും അതിജീവനത്തിനായി എന്നും ഒപ്പംനിന്ന് പൊരുതുന്ന ജനനായകർ വിഷുവിനെത്തിയതോടെ ഊരുകൾ ആവേശത്തിമിർപ്പിൽ. ഹൈറേഞ്ച് സംരക്ഷണ സമിതി പിന്തുണയുള്ള എൽഡിഎഫ‌് സ്വതന്ത്ര സ്ഥാനാർഥി ജോയ്സ് ജോർജ‌്, മന്ത്രി എം എം മണി, എസ് രാജേന്ദ്രൻ എംഎൽഎ എന്നിവർ വിഷുദിനം മുഴുവൻ ചെലവഴിച്ചത് മറയൂർ മലനിരകളിലെ ആദിവാസി ഊരുകളിൽ. കാന്തല്ലൂർ പഞ്ചായത്തിൽ വനത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന തീർഥമല മുതുവാ ഊരിലും മറയൂർ ചന്ദന റിസർവിനുള്ളിലെ കമ്മാളംകുടിയിലും അഞ്ചുനാടൻ ഗ്രാമങ്ങളായ കീഴാന്തൂരിലും കാന്തല്ലൂരിലും മണ്ണിന്റെ മക്കൾ പായസവും ഭക്ഷണവും ഒരുക്കിയാണ് ജനനായകരെ വരവേറ്റത്.
  തീർഥമല ആദിവാസി കോളനിയിലെത്തിയപ്പോൾ കുടി നിവാസികൾ ഒന്നടങ്കം ഊരിന്റെ കവാടത്തിൽ എത്തി കുലദൈവത്തിന്റെ ക്ഷേത്രത്തിൽ ജോയ്സ് ജോർജിന്റെ വിജയത്തിനായി പൂജകൾ നടത്തി. ആദിവാസി കുടിയിലെത്തിയ ജനനായകർക്ക് കാട്ടുപൂക്കൾ കൊണ്ട‌് മാലയൊരുക്കിയാണ‌് സ്വീകരിച്ചത‌്. കാട്ടുതേനും വനവിഭവങ്ങളും വിഷു സമ്മാനമായി നൽകി. രഷ്ട്രീയ ഭേദമന്യേ ഊരുകൂട്ടത്തിന്റെ നേതൃത്വത്തിലായിരുന്നു സ്വീകരണം.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top