30 May Saturday

ബ്രേക്ക് ദ ചെയിന്‍ ക്യാമ്പയിൻ ഏറ്റെടുത്ത് കെഎസ്ടിഎ

വെബ് ഡെസ്‌ക്‌Updated: Tuesday Mar 17, 2020

 

 
ചെറുതോണി
സംസ്ഥാനത്ത് കോവിഡ്‌ 19 വ്യാപനം തടയുന്നതിനുള്ള സർക്കാർ ക്യാമ്പയിൻ ഏറ്റെടുത്ത് അധ്യാപക സംഘടനയായ കെഎസ്ടിഎ. സ്‌കൂളുകളിൽ പരീക്ഷയ്‌ക്കെത്തിയ കുട്ടികൾക്ക്‌ കൈകഴുകി വൃത്തിയാക്കാൻ ക്രമീകരണം ഒരുക്കിയാണ് ക്യാമ്പയിന്‌ തുടക്കംകുറിച്ചത്.  
   ശുചീകരണ പ്രവർത്തനങ്ങളിലും സാനിറ്റൈസർ നിർമാണത്തിലും കുട്ടികൾക്കും അധ്യാപകർക്കും പരിശീലനം നൽകിയാണ് ബ്രേക്ക് ദ ചെയിൻ പ്രവർത്തനങ്ങൾക്ക് കെഎസ്ടിഎ നേതൃത്വം നൽകുന്നത്. ജില്ലാതല ഉദ്ഘാടനം പാമ്പനാർ ഗവ. ഹൈസ്കൂളിൽ ജില്ലാ സെക്രട്ടറി എം രമേശ് നിർവഹിച്ചു. നെടുങ്കണ്ടത്ത് എസ്എസ്‌കെ ജില്ലാ പ്രോജക്ട് കോ ഓർഡിനേറ്റർ ഡി ബിന്ദുമോൾ ഉദ്ഘാടനം ചെയ്തു. കെഎസ്ടിഎ ജില്ലാ പ്രസിഡന്റ് കെ ആർ ഷാജിമോൻ പങ്കെടുത്തു. ഇടുക്കി ഏരിയതല ക്യാമ്പയിൻ വാഴത്തോപ്പ് ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഹെഡ്മിസ്ട്രസ് ടെസി ജോസഫ് ഉദ്‌ഘാടനം ചെയ്‌തു.
തൊടുപുഴ ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ ഹെഡ്മിസ്ട്രസ് ഷീബാ മുഹമ്മദ്, എല്ലപ്പട്ടി ഗവ. സ്കൂളിൽ ജില്ലാ വൈസ് പ്രസിഡന്റ് എം തങ്കരാജ് എന്നിവർ ഉദ്ഘാടനം ചെയ്തു. 
 
.
പ്രധാന വാർത്തകൾ
 Top