30 May Saturday

മുത്തൂറ്റ് സമരത്തിന് മഹിളാ അസോസിയേഷന്റെ ഐക്യദാർഢ്യം

വെബ് ഡെസ്‌ക്‌Updated: Tuesday Mar 17, 2020

 

 
ഇടുക്കി - 
മുത്തൂറ്റ് സമരത്തിന് ഐക്യദാർഢ്യവുമായി മഹിളാ അസോസിയേഷൻ നേതാക്കളും പ്രവർത്തകരും തിങ്കളാഴ്ച സമരപ്പന്തലിലെത്തി. 164 തൊഴിലാളികളെ പിരിച്ചുവിട്ട മുത്തൂറ്റ് മാനേജ്മെന്റ്‌ നടപടിക്കെതിരെ തൊഴിലാളികൾ നടത്തുന്ന സമരത്തെ ജനാധിപത്യ മഹിളാ അസോസിയേഷൻ അഭിവാദ്യംചെയ്തു. 75–-ാം ദിവസം കട്ടപ്പന ബ്രാഞ്ചിന് മുമ്പിൽ നടന്ന സമരം സിഐടിയു ജില്ലാ സെക്രട്ടറി കെ എസ് മോഹനൻ ഉദ്ഘാടനംചെയ്തു. ജനാധിപത്യ മഹിളാ അസോസിയേഷൻ കട്ടപ്പന ഏരിയ സെക്രട്ടറി സുധർമ്മ മോഹൻ അധ്യക്ഷയായി. പ്രസിഡന്റ് സാലി ജോളി, കട്ടപ്പന മുൻസിപ്പൽ കൗൺസിലർ ലീലാമ്മ ഗോപിനാഥ് എന്നിവർ സംസാരിച്ചു. നോൺ ബാങ്കിങ് ആൻഡ് പ്രൈവറ്റ് ഫിനാൻസ് എംപ്ലോയീസ് അസോസിയേഷൻ(സിഐടിയു) മൂത്തൂറ്റ് ഫിനാൻസ് യൂണിറ്റ് തൊടുപുഴ റീജണൽ സെക്രട്ടറി അനു രാജേഷ് സ്വാഗതവും ട്രഷറർ ബിജു എസ് നായർ നന്ദിയും പറഞ്ഞു.
 
 
പ്രധാന വാർത്തകൾ
 Top