02 December Wednesday
അമ്മയും മകനും രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്‌

കതകുതകർത്ത്‌ വീട്ടിൽ കയറി കാട്ടാനക്കൂട്ടം

വെബ് ഡെസ്‌ക്‌Updated: Tuesday Mar 17, 2020

 

 
മൂന്നാർ
പുലർച്ചെ ഇറങ്ങിയ കാട്ടാനക്കൂട്ടത്തിലെ കുട്ടിയാന വീടിന്റെ കതകു തകർത്ത് അകത്തുകയറി. പുറകേചെന്ന ആന മുറിക്കുള്ളിലുണ്ടായിരുന്ന വീട്ടുപകരണങ്ങൾ തകർത്തു. മൂന്നാർ– ഉദുമൽപേട്ട റോഡിൽ പെരിയവരൈ എസ്റ്റേറ്റ് ഫാക്ടറി ഡിവിഷനിൽ അസിസ്റ്റന്റ്‌ ഫാക്ടറി ഓഫീസറായ ആകാശ് സാജുവിന്റെ വീട്ടിലാണ് ഞായറാഴ്ച പുലർച്ചെ മൂന്നോടെ കാട്ടാന ഭീതി പരത്തിയത്.
വീടിനുള്ളിൽ ഹാളിലാണ് ആകാശ് കിടന്നുറങ്ങിയത്. ശബ്ദംകേട്ട് ഹാളിൽനിന്ന്‌ എഴുന്നേറ്റ് മുറിക്കുള്ളിൽ വന്ന് ലൈറ്റിട്ടപ്പോൾ ഞെട്ടി. തൊട്ടുമുന്നിൽ കുട്ടിയാന. ഉടൻതന്നെ തൊട്ടടുത്ത മുറിയിൽ കിടന്നുറങ്ങുകയായിരുന്ന അമ്മയെ വിളിച്ചുണർത്തി മറ്റൊരു മുറിയിൽ കയറി കതകടച്ചു. കുട്ടിയെ രക്ഷപ്പെടുത്താൻ മുറിക്കുള്ളിൽ കടക്കാൻ കഴിയാതെ വന്നതോടെ കാട്ടാന തുമ്പിക്കൈ കടത്തി കിട്ടിയതെല്ലാം അടിച്ചുതകർക്കുകയായിരുന്നു. ശേഷം കുട്ടിയാനയുമായി പോയി. വീടിനുമുന്നിൽ മുമ്പിൽ നിർത്തിയിട്ടിരുന്ന ആകാശിന്റെ ബൈക്കും അയൽവാസി എ രാജേഷിന്റെ ബൈക്കും തകർത്തശേഷമാണ് കാട്ടാനക്കൂട്ടം കാട്ടിലേക്ക് മടങ്ങിയത്.
 
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top