ഇടുക്കി
ഇരട്ടയാർ പഞ്ചായത്ത് സുവർണജൂബിലി സ്മാരകമായി നിർമിച്ച ഓഫീസ് കം ഷോപ്പിങ് കോംപ്ലക്സ് തിങ്കൾ പകൽ മൂന്നിന് തദ്ദേശമന്ത്രി എം വി ഗോവിന്ദൻ ഉദ്ഘാടനംചെയ്യും. എം എം മണി എംഎൽഎ അധ്യക്ഷനാവും. ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ മുഖ്യപ്രഭാഷണം നടത്തും. ഡീൻ കുര്യാക്കോസ് എംപി പഞ്ചായത്ത് പൗരാവകാശരേഖ പ്രകാശിപ്പിക്കും. പഞ്ചായത്ത് ഡയറക്ടർ എച്ച് ദിനേശൻ ടൂറിസം ഡോക്യുമെന്ററി പ്രകാശിപ്പിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ് ഹരിതകർമസേന ഇൻഷുറൻസ് പ്രകാശനം നടത്തും. ഫോട്ടോ ഗ്യാലറിയുടെ ഉദ്ഘാടനം കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസ് സ്കറിയ നിർവഹിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..