04 December Saturday

അയ്യപ്പൻകോവിലിൽ കയാക്കിങ്ങിന്റെ ആവേശം

വെബ് ഡെസ്‌ക്‌Updated: Saturday Oct 16, 2021

അയ്യപ്പൻകോവിൽ ജലാശയത്തിൽ നടന്ന കയാക്കിങ് ഫെസ്റ്റിവൽ

 ഇടുക്കി

ഹെെറേഞ്ചിന്റെ മലമടക്കുകളിൽ കയാക്കിങ്ങിന്റെ ആവേശാരവങ്ങളുയർന്നു. വെള്ളിയാഴ്ച അയ്യപ്പൻകോവിലിൽ ആരംഭിച്ച ത്രിദിന കയാക്കിങ്ങ് ഫെസ്റ്റിവൽ ജില്ലയിലെ വിനോദ സഞ്ചാര മേഖലയ്ക്ക് നവോന്മേഷം പകർന്നു. ഒരാൾക്കും രണ്ടാൾക്കും കയറാൻ പറ്റുന്ന കയാക്കുകളിൽ തുഴഞ്ഞ് മത്സരിക്കുകയാണിവിടെ സാഹസികർ. 
     ഫെസ്റ്റിവൽ വാഴൂർ സോമൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. അയ്യപ്പൻകോവിലിനെ സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും ടൂറിസം ഭൂപടത്തിലേക്ക്‌ ഉയർത്തുമെന്ന് എംഎൽഎ പറഞ്ഞു. സംസ്ഥാനം നേരിട്ടുകൊണ്ടിരിക്കുന്ന കോവിഡ് പ്രതിസന്ധികളെ മികച്ച ടൂറിസം പദ്ധതികൾ നടപ്പാക്കി തരണംചെയ്യാൻ സാധിക്കും. ഫെസ്റ്റിവലിന്‌ മുൻകൈയെടുത്ത എല്ലാവരെയും യോഗത്തിൽ എംഎൽഎ അഭിനന്ദിച്ചു.
      അയ്യപ്പൻകോവിൽ തൂക്കുപാലത്തിനു സമീപം രജിസ്‌ട്രേഷൻ സൗകര്യമുണ്ട്. രാവിലെ ആറുമുതൽ വെെകിട്ട് ആറുവരെയാണ് പരിപാടി. ജില്ലാ ഭരണം, ഡിടിപിസി, അയ്യപ്പൻകോവിൽ–- കാഞ്ചിയാർ പഞ്ചായത്തുകൾ, കെഎസ്ഇബി, വനംവകുപ്പ് തുടങ്ങിയവരാണ് ഫെസ്റ്റിവലിന്റെ പങ്കാളികൾ. കയാക്കിങ്ങിന് ലൈഫ് ജാക്കറ്റ് ഉൾപ്പെടെയുള്ള എല്ലാ സുരക്ഷാ സംവിധാനങ്ങളും സഞ്ചാരികൾക്കായി ഒരുക്കിയിട്ടുണ്ട്. 
      ഉദ്‌ഘാടനച്ചടങ്ങിൽ അയ്യപ്പൻകോവിൽ പഞ്ചായത്ത് പ്രസിഡന്റ് മിനി നന്ദകുമാർ അധ്യക്ഷയായി. ജില്ലാ വികസന കമീഷണർ അർജുൻ പാണ്ഡ്യൻ, കാഞ്ചിയാർ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട്, ജില്ലാ പഞ്ചായത്തംഗം ആശ ആന്റണി, ബ്ലോക്ക് പഞ്ചായത്തംഗം ജലജ വിനോദ്, കാഞ്ചിയാർ പഞ്ചായത്ത് വെെസ് പ്രസിഡന്റ് സാലി ജോളി, എ എൽ ബാബു, വിജയമ്മ ജോസഫ്, ഡിടിപിസി സെക്രട്ടറി പി എസ് ഗിരീഷ് എന്നിവർ പങ്കെടുത്തു. ഫെസ്റ്റിവൽ സമാപനം ഞായർ വെെകിട്ട് ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top