08 December Wednesday
ഇലപ്പള്ളി വെള്ളച്ചാട്ടം

ദൃശ്യചാരുതയിൽ ഒളിഞ്ഞിരിപ്പുണ്ട് 
മരണക്കെണി

വെബ് ഡെസ്‌ക്‌Updated: Saturday Oct 16, 2021

ഇലപ്പള്ളി വെള്ളച്ചാട്ടം

 
മൂലമറ്റം 
സഞ്ചാരികളുടെ മനസ്സിൽ കുളിർമ പകരുന്ന ഇലപ്പള്ളി വെള്ളച്ചാട്ടത്തിൽ സുരക്ഷയൊരുക്കണം. ഏറ്റവും അവസാനമായി വ്യാഴാഴ്ചയുണ്ടായ അപകടത്തിൽ കഞ്ഞിക്കുഴി സ്വദേശി റിന്റോയുടെ ജീവനാണ്‌ പൊലിഞ്ഞത്. പൂജാ അവധി ആഘോഷത്തിനിടെയാണ് വഴുവഴുപ്പുള്ള പാറക്കെട്ടിലൂടെ വെള്ളച്ചാട്ടത്തിന്റെ ആഴത്തിലേക്ക് ആ ജീവൻ ആണ്ടുപോയത്. 100 മീറ്ററിലേറെ ഉയരത്തിൽനിന്ന് തട്ടുകളായി പാറയിലൂടെ വെള്ളം താഴേക്ക്‌ പതിക്കുന്നതാണ്‌ പ്രധാന ആകർഷണം. വെള്ളച്ചാട്ടത്തിന് അടുത്തേക്ക് കടന്നാൽ നീരാവി മഞ്ഞായിപ്പരക്കും. ഇത് ആസ്വദിക്കാനും പടം എടുക്കാനും എത്തുന്നവരാണ് അപകടത്തിൽപ്പെടുന്നത്.  
   നടപ്പാതയും കൈവരിയും നിർമിച്ച് വെള്ളച്ചാട്ടത്തിന്റെ അടുത്തെത്താൻ സംവിധാനം ഒരുക്കിയാൽ ഇലപ്പള്ളി ജില്ലയിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങളിൽ ഒന്നാവും. മൂലമറ്റം–- പുള്ളിക്കാനം സംസ്ഥാനപാതയോരത്ത് മൂലമറ്റത്തുനിന്ന്‌ മൂന്ന് കിലോമീറ്റർ ദൂരെയാണ്‌ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്‌. ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ വെള്ളത്തിൽ ഇറങ്ങരുത് എന്ന ബോർഡ് സ്ഥാപിച്ചിരിക്കുന്നതാണ്‌ ഏക മുന്നറിയിപ്പ്‌ സംവിധാനം.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top