22 October Tuesday

ദേശീയപാതയിൽ വൻ ഗതാഗതക്കുരുക്ക്

വെബ് ഡെസ്‌ക്‌Updated: Monday Sep 16, 2019

 

അടിമാലി
ഓണാവധി കഴിഞ്ഞതോടെ ദേശീയപാതയിൽ വൻ ഗതാഗതക്കുരുക്ക്. ഞായറാഴ്ച മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. മൂന്നാർ സന്ദർശനം കഴിഞ്ഞ് മടങ്ങുന്നവരാണ് വിനോദ സഞ്ചാരികളിൽ ഏറെയും.
 വാഹന തടസ്സം നിയന്ത്രിക്കാൻ കഴിയാഞ്ഞതോടെ ശനിയാഴ്ച മുതൽ വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. ദേശീയപാത 85ൽ നേര്യമംഗലം മുതൽ മൂന്നാർ വരെ പലയിടത്തും ഏറേനേരം ഗതാഗതതടസ്സം നേരിട്ടു.
ദേശീയപാത വികസനത്തിന്റെ ഭാഗമായി പലയിടത്തും നിർമാണ ജോലികൾ പുരോഗമിക്കുകയാണ്. ഒറ്റവരിയായി ഗതാഗതം ക്രമീകരിച്ചിരിക്കുന്ന ഭാഗങ്ങളിലാണ് പ്രധാനമായും വാഹനങ്ങൾ കുരുങ്ങിക്കിടക്കുന്നത്. നേര്യമംഗലം മുതൽ മൂന്നാർ വരെയുള്ള പലഭാഗങ്ങളിലും കിലോമീറ്ററുകളോളം വാഹനങ്ങൾ കുരുങ്ങുന്നത്‌ പതിവാണ്.
 
 
പ്രധാന വാർത്തകൾ
 Top