24 October Thursday

ആരവങ്ങളുയർത്തി ഓണം ടൂറിസം വാരാഘോഷം സമാപിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Sep 16, 2019
വണ്ടൻമേട്‌
ടൂറിസം വകുപ്പിന്റെ ഓണം വാരാഘോഷത്തിന്റെ ഭാഗമായുള്ള പീരുമേട് നിയോജക മണ്ഡലം ഓണാഘോഷ പരിപാടിക്ക് അണക്കരയിൽ സമാപനം. സമാപന സമ്മേളനത്തിനു മുന്നോടിയായുള്ള കുടുംബശ്രീ, സിഡിഎസ്, എസ്‌പിസി, എൻസിസി, ബാലസംഘം, അങ്കണവാടി കുട്ടികൾ, വിവിധ രാഷ്ട്രീയ പ്രതിനിധികൾ, സാംസ്‌കാരിക സന്നദ്ധ സംഘടനാ പ്രതിനിധികൾ എന്നിവർ അണിനിരന്ന റാലി ശ്രദ്ധേയമായി.
ചക്കുപള്ളം പഞ്ചായത്താണ് ഓണാഘോഷ പരിപാടിക്ക് ആതിഥ്യമരുളിയത്. ടൂറിസം രംഗത്തേക്ക്‌ കൂടുതൽ സഞ്ചാരികളുടെ ശ്രദ്ധ ആകർഷിക്കുകയുമാണ് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും ചക്കുപള്ളം പഞ്ചായത്തും ചേർന്ന്‌ സംഘടിപ്പിക്കുന്ന ആഘോഷ പരിപാടി ലക്ഷ്യമിടുന്നത്. 
സഞ്ചാരികളുടെ പറുദീസയായ ജില്ലയിൽ ടൂറിസംരംഗത്ത് അനന്ത സാധുതകളാണുള്ളത്. ഇതു പരിപോഷിപ്പിക്കാനും ലോക ടൂറിസം ഭൂപടത്തിൽ ഇടം നേടാനും സംസ്ഥാനത്തിന്റെ തനതായ ഓണാഘോഷങ്ങൾ വഴിയൊരുക്കുന്നു. സഞ്ചാരികൾക്ക് ഏറെ പ്രിയങ്കരമായ തേക്കടിയെയും മൂന്നാറിനെയും ബന്ധിപ്പിക്കുന്ന സംസ്ഥാനപാതയിൽ അണക്കരയിൽ സംഘടിപ്പിച്ച ദ്വിദിന ആഘോഷ പരിപാടി ഇതിനുമാറ്റുകൂട്ടി. ബൈക്ക് റാലി, ഘോഷയാത്ര, കലാകായിക മത്സരങ്ങൾ, വിവിധയിനം ഫ്ലോട്ടുകൾ, ഗാനമേള എന്നിങ്ങനെ വിപുലവും വർണാഭവുമായ പരിപാടികളാണ് ഒരുക്കിയത്.  ആഘോഷ പരിപാടി ശനിയാഴ്‌ച ഡീൻ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്‌തു. ഞായറാഴ്ച സമാപന സമ്മേളനം ഇ എസ് ബിജിമോൾ എംഎൽഎ ഉദ്ഘാടനം ചെയ്‌തു. കലാഭവൻ സിനാജ് മുഖ്യാതിഥിയായി.
 
പ്രധാന വാർത്തകൾ
 Top