29 July Thursday

ബിജെപിയിൽ കൂട്ടരാജി; നിരവധി പേർ ചെങ്കൊടിത്തണലിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Wednesday Jun 16, 2021
അടിമാലി
കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് ആർഎസ്എസ്–- ബിജെപി ബന്ധം ഉപേക്ഷിച്ച് നിരവധി പേർ സിപിഐ എമ്മിലേക്ക്. എസ്‌സി മോർച്ച ജില്ലാ സെക്രട്ടറി കെ കെ അപ്പുക്കുട്ടൻ അടക്കം ബിജെപിയുടെയും ആർഎസ്എസിന്റെയും സജീവ പ്രവർത്തകരായിരുന്ന പത്തോളം കുടുംബങ്ങളാണ് ഹൃദയപക്ഷത്തോടൊപ്പം ചേർന്നത്. രാജിവച്ചുവന്നവരെ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം കെ വി ശശി സ്വീകരിച്ചു. ഏരിയ കമ്മിറ്റിയംഗം എം കമറുദ്ധീൻ അധ്യക്ഷനായി. ഏരിയ സെക്രട്ടറി ടി കെ ഷാജി, ലോക്കൽ സെക്രട്ടറിമാരായ മാത്യു ഫിലിപ്പ്, ടി കെ സുധേഷ്‌ കുമാർ എന്നിവർ സംസാരിച്ചു.
     ഏരിയ കമ്മിറ്റിയംഗം സി ഡി ഷാജി സ്വാഗതം പറഞ്ഞു. രാജ്യത്തെ മതേതരത്വവും ഭരണഘടനയും സംരക്ഷിക്കാൻ ഇടതുപക്ഷത്തിന് മാത്രമേ കഴിയൂവെന്ന് രാജിവച്ചുവന്നവർ പറഞ്ഞു. രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ആർഎസ്എസും ബിജെപിയും ശ്രമിക്കുന്നത്. ലോകത്തിന്‌ മാതൃകയായ കേരളത്തിലെ ജനകീയ സർക്കാരിനെ സംരക്ഷിക്കേണ്ടത് ഓരോരുത്തരുടെയും കടമയായി കരുതുന്നു. ഇതാണ് സംഘപരിവാർ ബന്ധം ഉപേക്ഷിച്ച്‌ ഇടതുപക്ഷത്തേക്ക് ഞങ്ങൾ വരാൻ പ്രേരണയായത്. വരുംദിവസങ്ങളിൽ കൂടുതൽ പേർ സിപിഐ എമ്മിനൊപ്പം ചേരുമെന്നും ഇവർ പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top