25 July Sunday

വിലത്തകർച്ചയും കാലാവസ്ഥ വ്യതിയാനവും; ഏലം കർഷകർ ദുരിതത്തിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Jun 16, 2021
വണ്ടൻമേട്
കോവിഡ് രണ്ടാംതരംഗത്തിൽ വലഞ്ഞ് ഏലം കർഷകർ. ലേലം നിർത്തിവച്ചതു മൂലമുള്ള വിലത്തകർച്ചയും കാലാവസ്ഥ വ്യതിയാനവും കർഷകർക്ക്‌ തിരിച്ചടിയാകുകയാണ്‌. കഴിഞ്ഞ മേയ് ഏ​ഴി​ന് ഇ ലേ​ലം താൽക്കാലികമായി നി​ര്‍​ത്തി​തോ​ടെയാണ്‌ ഏ​ല​ക്ക വി​റ്റ​ഴി​ക്കാ​ന്‍ നി​ര്‍​വാ​ഹല്ലാ​തെ ക​ര്‍​ഷ​ക​ര്‍ പ്ര​തി​സ​ന്ധി​യിലായത്‌. ഇതോടെ ആയിരക്കണക്കിന്‌ ട​ണ്‍ ഏ​ല​ക്കയാണ്‌ കെട്ടി​ക്കി​ട​ക്കുന്നത്‌. അത്യാവ​ശ്യ കൃ​ഷി​കാ​ര്യ​ങ്ങ​ള്‍ക്കുപോ​ലും പ​ണമി​ല്ലാ​താ​യ​തോ​ടെ ക​ര്‍​ഷ​ക​ര്‍ ഇടനി​ല​ക്ക​ച്ച​വ​ട​ക്കാ​രു​ടെ ചൂ​ഷ​ണ​ത്തി​ന്‌ വി​ധേ​യ​രാ​കുകയാണെന്ന്‌ കർഷകർ പറയുന്നു. യ​ഥാസമ​യം വി​റ്റ​ഴി​ക്കാ​നാ​കാ​തെ വ​രു​ന്ന​തിനാൽ പ​റ​യു​ന്ന വി​ല​യ്‌ക്ക്‌ ഏലക്ക വി​ല്‍​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​ണ് ക​ര്‍​ഷ​ക​ര്‍. അതിനാൽ കോവിഡ് നി​ബ​ന്ധ​ന​ക​ളോ​ടെ ഏ​ല​ക്ക ലേ​ലം പു​ന​രാ​രം​ഭി​ക്കാ​ന്‍ അടി​യ​ന്തര ന​ട​പ​ടി ഉ​ണ്ടാ​കണമെന്നാണ് കർഷകരുടെ ആവശ്യം. ലേ​ലം നി​ര്‍​ത്തിവ​യ്ക്കു​മ്പോ​ള്‍ കിലോ​ഗ്രാമിന് 1450 രൂ​പ വി​ല​യു​ണ്ടാ​യി​രു​ന്ന ഏ​ലക്ക നിലവിൽ 900 രൂ​പ​യി​ലും താ​ഴ്ത്തി​യാ​ണ് ഇ​ട​നില​ക്കാ​ര്‍ വാ​ങ്ങു​ന്ന​ത്. മലഞ്ചരയ്‌ക്ക് കടകൾക്ക് ചില ദിവസങ്ങൾ തുറക്കാൻ അനുമതിയുണ്ടെങ്കിലും വിലയിലെ കുറവ് വിപണനം നടത്തുന്നതിന് കർഷകർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. 
തടസ്സമായി കാലാവസ്ഥയും
കാലവർഷംകൂടി ആരംഭിച്ചതോടെ കൃത്യമായ വളപ്രയോഗവും കീടനാശിനി പ്രയോഗവുമടക്കമുള്ള ജോലികളും തോട്ടങ്ങളിൽ മുടങ്ങി. ന്യൂനമർദത്തെ തുടർന്നുണ്ടായ കാറ്റിലും മഴയിലും നിരവധി ഏലത്തോട്ടങ്ങളിലാണ് തട്ടകൾ ഒടിഞ്ഞ് നാശമുണ്ടായത്‌. മൺസൂൺ ആരംഭിച്ചതോടെ അഴുകൽ അടക്കമുള്ള രോഗങ്ങളുടെ ഭീഷണിയും നിലനിൽക്കുന്നു. ലോക്‌ഡൗണിൽ തമിഴ്നാട്ടിൽ നിന്നുൾപ്പെടെയുള്ള തൊഴിലാളികളുടെ വരവ് നിലച്ചതോടെ വൻകിട തോട്ടങ്ങളിലെ കൃത്യമായ ജോലികളിലും പോരായ്‌മയുണ്ടായി. 
    ഏലക്ക വിളവും ഉൽപ്പാദനവും കുറയുന്നതിന് ഇത് കാരണമായി. തമിഴ്നാട്ടിലെ ബോഡിനായ്ക്കന്നൂരിലും ഇടുക്കി പുറ്റടിയിലെ സ്പൈസസ് പാർക്കിലും നടന്നിരുന്ന ലേലം പുനരാരംഭിച്ചാൽ വിലത്തകർച്ചയെ മറികടക്കാനാകുമെന്ന പ്രതീക്ഷയിലാണ് കർഷകർ.  
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top