19 July Friday

സ്ത്രീകളും കുട്ടികളും ഭയക്കേണ്ട; ഇനി ജില്ല പിങ്ക് പട്രോളിൽ

വെബ് ഡെസ്‌ക്‌Updated: Sunday Jun 16, 2019

ജില്ലയിൽ ആരംഭിച്ച പിങ്ക്‌ പൊലീസ്‌ പട്രോളിങ്‌ യൂണിറ്റ്‌ എഎസ്‌പി കെ മുഹമ്മദ്‌ ഷാഫി ഫ്ലാഗ്‌ ഓഫ്‌ ചെയ്യുന്നു

 

 
 ഇടുക്കി
സ്ത്രീകളുടേയും കുട്ടികളുടേയും സുരക്ഷ മുൻനിർത്തി സംസ്ഥാന പൊലീസ് നടപ്പാക്കി വരുന്ന പിങ്ക് പട്രോൾ ഇടുക്കി സിവിൽ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ ഇടുക്കി എഎസ‌്പി കെ മുഹമ്മദ് ഷാഫി ഫ്ലാഗ് ഓഫ് ചെയ്തു. ആദ്യഘട്ടമായി വിദേശ വിനോദ സഞ്ചാരികൾ അടക്കം ആയിരക്കണക്കിന് ആളുകൾ എത്തുന്ന മൂന്നാറിലാണ‌് പദ്ധതി ആരംഭിച്ചത‌്. 
ഒരു വനിതാ എസ‌്ഐ, രണ്ട് വനിതാ പൊലീസ് എന്നിവർ ഉൾപ്പെടുന്ന പട്രോൾ വാഹനത്തിന്റെ ഡ്രൈവറും വനിതാ പൊലീസ് ആയിരിക്കും എന്നതാണ് പ്രത്യേകത. ആദ്യ ഡ്രൈവർ പൊലീസ് ഉദ്യോഗസ്ഥയായ അപർണ രാധാകൃഷ്ണനും വനിതാ എസ‌്ഐ എൻ എൻ സുശീലയുമാണ‌്. 1515 എന്ന ടോൾ ഫ്രീ നമ്പറിൽ എല്ലാ സ്ത്രീകൾക്കും കുട്ടികൾക്കും പിങ്ക് പെട്രോളിന്റെ സേവനം ലഭിക്കും. 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top