12 November Tuesday

എൽഡിഎഫ്‌ വിജയത്തിനായി കുടുംബയോഗങ്ങൾ സജീവം

വെബ് ഡെസ്‌ക്‌Updated: Sunday Jun 16, 2019

 മറയൂർ

ദേവികുളം ബ്ലോക്ക്- പഞ്ചായത്ത‌് കാന്തല്ലൂർ ഡിവിഷനിലെ- എൽഡിഎഫ്- സ്ഥാനാർഥി ആർ രാധാകൃഷ്-ണന്റെ തെരഞ്ഞെടുപ്പ‌് പ്രചാരണത്തിന്റെ ഭാഗമായി കുടുംബയോഗങ്ങൾ സജീവമായി. ചെറുപ്രായം മുതൽ ആദിവാസി കോളനികളിലെ സാക്ഷരതാ പ്രവർത്തകനായി പൊതുപ്രവർത്തനരംഗത്തുള്ള രാധാകൃഷ്-ണന‌് എല്ലായിടത്തും   വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്-. കാന്തല്ലൂർ തീർഥമല, മാർക്കറ്റ് കോളനി, ദണ്ഡുക്കൊമ്പ്- എന്നിവിടങ്ങളിൽ കുടുംബയോഗങ്ങൾ ചേർന്നു. കോവിൽക്കടവ്- ദണ്ഡുക്കൊമ്പ്- കോളനിയിൽ യോഗം സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രൻ ഉദ്-ഘാടനം ചെയ്-തു. കോവിൽക്കടവ്- മാർക്കറ്റ് കോളനിയിൽ ജില്ലാ സെക്രട്ടറിയറ്റംഗം കെ വി ശശി ഉദ്-ഘാടനം ചെയ്-തു.
 
കുടുംബയോഗങ്ങളിൽ വലിയതോതിലുള്ള സ്-ത്രീ പങ്കാളിത്തമാണുള്ളത്-. സംസ്ഥാന സർക്കാർ നടത്തിവരുന്ന ലൈഫ്- പദ്ധതിയിലൂടെ നിരവധി വീടുകളാണ് കാന്തല്ലൂർ പഞ്ചായത്തിൽ നിർമിക്കുന്നത്-. കൂടാതെ കാന്തല്ലൂർ പഞ്ചായത്ത്- പ്രസിഡന്റ്- ഡെയ്-സി റാണിയുടെ നേതൃത്വത്തിലുള്ള അഴിമതിരഹിത ഭരണവും പ്രവർത്തനങ്ങളും ചർച്ചയാവുന്നു. എല്ലാ ആദിവാസി കോളനികളിലും വൈദ്യുതി എത്തിക്കാൻ കഴിഞ്ഞതും എൽഡിഎഫിന്റെ സ്വീകാര്യത വർധിപ്പിക്കുന്നുണ്ട‌്. 
   ബ്ലോക്ക്- പഞ്ചായത്ത്- പ്രസിഡന്റായിരുന്ന എ സുന്ദരത്തിന്റെ മരണത്തെ തുടർന്നാണ് തെരഞ്ഞെടുപ്പ്- നടക്കുന്നത്.- ദീർഘകാലം കാന്തല്ലൂർ മേഖലയിലെ പൊതുപ്രവർത്തനരംഗത്ത‌് സജീവമായിരുന്ന എ സുന്ദരം തികഞ്ഞ കമ്യൂണിസ്റ്റ്- ജീവിതമാണ് നയിച്ചിരുന്നത്-. കടുത്ത എതിരാളികളിൽനിന്നുപോലും ഒരു ആരോപണവും നേരിടേണ്ടി വന്നിട്ടില്ല. ലളിത ജീവിതവും അഴിമതി രഹിത പൊതുപ്രവർത്തനവും നടത്തിയ എ സുന്ദരത്തിന്റെ മുൻകാല പ്രവർത്തനങ്ങളും പിൻഗാമിയായി മത്സരിക്കുന്ന ആർ രാധാകൃഷ‌്ണന് സഹായകരമായിട്ടുണ്ട്-.
കുടുംബയോഗത്തിൽ ജില്ലാ കമ്മിറ്റിയംഗം എം ലക്ഷ‌്മണൻ, എരിയ സെക്രട്ടറി വി സിജിമോൻ, സിപിഐ ലോക്കൽ സെക്രട്ടറി കെ എസ്- എം ജോർജ‌്, എസ്- നാഗയ്യ എന്നിവർ സംസാരിച്ചു. 
 
 
പ്രധാന വാർത്തകൾ
 Top