18 July Thursday

ത്രിവേണി സൂപ്പർ മാർക്കറ്റ് തുറന്നു

വെബ് ഡെസ്‌ക്‌Updated: Sunday Jun 16, 2019
അടിമാലി 
കൺസ്യൂമർ ഫെഡിന്റെ ത്രിവേണി സൂപ്പർ മാർക്കറ്റ് ഇരുമ്പുപാലത്ത് പ്രവർത്തനം ആരംഭിച്ചു. മന്ത്രി എം എം മണി ഉദ്ഘാടനവും ആദ്യവിൽപനയും നിർവഹിച്ചു. കൺസ്യൂമർഫെഡ് വൈസ് ചെയർമാൻ പി എം ഇസ്മായിൽ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് ദീപ രാജീവ്, ഈറ്റ, കാട്ടുവള്ളി, തഴ തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ ചാണ്ടി പി അലക്സാണ്ടർ,  ഡിടിപിസി എക്സിക്യൂട്ടീവ് അംഗം ടി കെ ഷാജി, ബ്ലോക്ക് പഞ്ചായത്തംഗം സാലി വേലായുധൻ, പഞ്ചായത്തംഗങ്ങളായ കെ എസ് സിയാദ്, സുമേഷ് തങ്കപ്പൻ എന്നിവർ പങ്കെടുത്തു. 
മാനേജിങ‌് ഡയറക്ടർ ആർ സുകേശൻ സ്വാഗതവും റീജണൽ മാനേജർ കുരുവിള സി മാത്യു നന്ദിയും പറഞ്ഞു.
 
 
പ്രധാന വാർത്തകൾ
 Top