16 July Tuesday
ചിന്നക്കനാലിൽ കിടപ്പാടത്തിനായി

തോട്ടം തൊഴിലാളികളുടെ പ്രക്ഷോഭം ശക്തം

വെബ് ഡെസ്‌ക്‌Updated: Thursday May 16, 2019

 

 
 രാജാക്കാട്
മുഴുവൻ തൊഴിലാളികൾക്കും വീടും സ്ഥലവും നൽകാൻ സർക്കാർ നടപടിയെടുക്കണമെന്ന‌് ആവശ്യപ്പെട്ട് ഹൈറേഞ്ച‌് തോട്ടം തൊഴിലാളി യൂണിയൻ(സിഐടിയു) നേതൃത്വത്തിൽ ചിന്നക്കനാൽ വില്ലേജ‌് ഓഫീസിന‌് മുന്നിൽ നടക്കുന്ന സമരവേദി മന്ത്രി എം എം മണി സന്ദർശിച്ചു.
 ബുധനാഴ‌്ച രാവിലെ സമരം എച്ച‌്ആർടിടി യൂണിയൻ വർക്കിങ് പ്രസിഡന്റ‌് ഒ ജി മദനൻ ഉദ്ഘാടനം ചെയ്തു. സഹകരണ ബാങ്ക് പ്രസിഡന്റ‌് അളകർ സ്വാമി അധ്യക്ഷനായി. ചിന്നക്കനാൽ, സൂര്യനെല്ലി പ്രദേശങ്ങളിലെ വിവിധ പ്ലാന്റേഷനിൽനിന്നുള്ള നൂറ‌്കണക്കിന് തൊഴിലാളികൾ സമരത്തിൽ പങ്കെടുക്കുന്നുണ്ട്. 
എസ്റ്റേറ്റ് ലയങ്ങളിലും വാടക വീടുകളിലുമായി കഴിയുന്ന ആയിരത്തോളം തൊഴിലാളി കുടുംബങ്ങൾ മേഖലയിലുണ്ട്. ഭൂരഹിതരായ മുഴുവൻ തൊഴിലാളികൾക്കും ഭൂമിയും വീടും നൽകാമെന്ന് എൽഡിഎഫ് പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്തിട്ടുള്ളതാണ്. ഇതനുസരിച്ച‌് തൊഴിലാളികൾക്ക‌് അഞ്ച് സെന്റ‌് വീതം ഭൂമിയും വീടും നൽകുന്നതിനായി മേഖലയിലെ വിവിധ ട്രേഡ‌് യൂണിയൻ നേതാക്കളുമായി ആലോചിച്ച‌് സർക്കാർ സത്വര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ചൊവ്വാഴ‌്ചയാണ് ധർണ ആരംഭിച്ചത്.
 സിപിഐ എം ശാന്തൻപാറ ഏരിയ സെക്രട്ടറി എൻ പി സുനിൽകുമാർ, സേനാപതി ശശി എന്നിവർ  സംസാരിച്ചു. ധർണ വ്യാഴാഴ‌്ച സമാപിക്കും. സിപിഐ എം ഏരിയ കമ്മിറ്റിയംഗം വി എക‌്സ‌് ആൽബിൻ സ്വാഗതം പറഞ്ഞു.
 
 
പ്രധാന വാർത്തകൾ
 Top