22 October Tuesday
ഉദ്യോഗസ്ഥരുടെ അനാസ്ഥ

വനംവകുപ്പ‌് ഇൻഫർമേഷൻ സെന്റർ നശിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Thursday May 16, 2019

 

 
അടിമാലി 
മാങ്കുളം പഞ്ചായത്തിൽ വനംവകുപ്പിന്റെ ഇൻഫർമേഷൻ സെന്റർ അടക്കം നാശത്തിന്റെ വക്കിൽ. ആനക്കുളത്ത് 18 ലക്ഷം രൂപ ചെലവിട്ട‌് നിർമിച്ച സ്ഥാപനം 2017ൽ മന്ത്രി കെ രാജുവാണ‌് ഉദ്ഘാടനം ചെയ്തത‌്. വനവിഭവങ്ങളുടെ വിൽപന ശാല, ചെറിയ തിയറ്റർ, ലഘുഭക്ഷണ ശാല, ഇൻഫർമേഷൻ സെന്റർ എന്നിവയാണ് കെട്ടിടത്തിൽ പ്രവർത്തിക്കേണ്ടത്. 
കാടുകാണാനെത്തുന്ന സഞ്ചാരികൾക്ക് വനത്തെക്കുറിച്ച‌് അറിവ് നൽകാൻ പ്രോജക്ടർ പ്രവർത്തിപ്പിച്ച് വിവരങ്ങൾ പ്രദർശിപ്പിക്കാനാണ് മിനി തിയറ്റർ സൗകര്യം ഒരുക്കിയിരിക്കുന്നത്. ആനക്കുളത്ത‌് ആനയെ എപ്പോഴും കാണാനാവില്ല. സഞ്ചാരികൾക്കായി കാട്ടാനകളുടെ ആനക്കുളത്തെ നീരാട്ടും വനത്തിന്റെ വശ്യ സൗന്ദര്യവും തിയറ്ററിലൂടെ അടുത്തറിയാം. ആദിവാസികൾ ശേഖരിക്കുന്ന വനവിഭവങ്ങളുടെ സംഭരണത്തിനും വിൽപനയ‌്ക്കുമുള്ള സൗകര്യവുമുണ്ട‌്. ലഘുഭക്ഷണ ശാല, വിശ്രമകേന്ദ്രം എന്നിവയുടെ  നിർമാണം പൂർത്തിയായിരുന്നു. എന്നാൽ‌‌, ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലം സ്ഥാപനം ഇതുവരേയും പ്രവർത്തനം ആരംഭിക്കാനായില്ല. പൊതു ആവശ്യത്തിനായി റവന്യു വകുപ്പിന്റെ കൈവശമുള്ള സ്ഥലത്ത് നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കാതെയാണ് വനംവകുപ്പ് നിർമാണം നടത്തിയത്. 
അതിനാൽ മറ്റു പശ്ചാത്തല സൗകര്യങ്ങളുടെ കുറവുണ്ട‌്. കൂടാതെ നിയമപരമായ തടസ്സവും നിലനിൽക്കുന്നു. ഇതോടെ ലക്ഷങ്ങൾ മുടക്കി നിർമിച്ച കെട്ടിടം കാടുകയറി നശിക്കുന്ന നിലയിലായി. പഞ്ചായത്തിന്റെ വിനോദ സഞ്ചാര വികസനത്തിനു ഏറെ ഗുണം ചെയ്യുന്ന പദ്ധതി പ്രവർത്തന സജ്ജമാക്കണമെന്ന ആവശ്യം ശക്തമാവുകയാണ‌്. 
 
 
 
പ്രധാന വാർത്തകൾ
 Top