25 May Monday

കമ്പത്ത്‌ യുവതിക്ക‌് കോവിഡ‌് 19 ആണെന്ന്‌ വ്യാജപ്രചാരണം

വെബ് ഡെസ്‌ക്‌Updated: Monday Mar 16, 2020

 

 
കുമളി
തമിഴ്‌നാട്ടിൽ കമ്പത്തിന‌് സമീപം യുവതിക്ക‌് കോവിഡ‌് 19 രോഗമാണെന്ന നിലയിൽ നടന്ന പ്രചാരണം കുമളിയിലും പരിഭ്രാന്തി പരത്തി. അതിർത്തി പ്രദേശങ്ങളായ കമ്പം, ലോവർക്യാമ്പ‌്, കൂഡല്ലൂർ തുടങ്ങിയ തേനി ജില്ലയിലെ പ്രധാന കേന്ദ്രങ്ങളുമായി ദിവസവും ആയിരക്കണക്കിന‌് മലയാളികൾ ബന്ധപ്പെടുന്നുണ്ട‌്. ഇടുക്കി ഉൾപ്പെടെയുള്ള പ്രദേശങ്ങളിലേക്ക‌് നല്ല ശതമാനം പച്ചക്കറി എത്തുന്നതും ഇവിടെനിന്നാണ‌്.
കൂഡല്ലൂർ സ്വദേശിയായ യുവതിയാണ്‌ കമ്പത്ത‌് സ്വകാര്യ ആശുപത്രിയിലും തുടർന്ന്‌ കമ്പം സർക്കാർ ആശുപത്രിയിലും ചികിത്സ തേടിയത്‌. ചുമയും പനിയും കൂടിയതോടെ സംശയത്തിന്റെ പേരിൽ വിദഗ‌്ധ ചികിത്സയ‌്ക്കായി തേനി സർക്കാർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ഇവിടെ നടത്തിയ പരിശോധനയിൽ കോവിഡ‌് 19 സ്ഥിരീകരിച്ചെന്നായിരുന്നു പ്രചാരണം. കമ്പത്ത‌് സർക്കാർ ആശുപത്രിയിലെ ഡോക്ടർ കോവിഡ്‌ 19 അവകാശപ്പെട്ടതായും പ്രചാരണമുണ്ടായി. ഇ‌തോടെ ആളുകൾ ഭീതിയിലായി. എന്നാൽ, ഞായറാഴ‌്ച രാവിലെ തേനി മെഡിക്കൽ കോളേജ‌് അധികൃതർ യുവതിക്ക്‌ രോഗമില്ലെന്ന്‌ അറിയിക്കുകയായിരുന്നു. അതേസമയം തമിഴ‌്നാട്ടിലെ അതിർത്തി പ്രദേശങ്ങളിൽ കുമളിയിൽ നിരവധി പേർക്ക‌് കോവിഡ്‌ 19 ആണെന്ന പ്രചാരണവുമുണ്ട്‌. 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top