04 April Saturday

ഇനി ഒന്നിച്ചിരിക്കാം പകൽവീടിൻ സൗഹൃദത്തണലിൽ

വെബ് ഡെസ്‌ക്‌Updated: Sunday Feb 16, 2020

തൊടുപുഴ നഗരസഭയിൽ നിർമാണം പൂർത്തിയാക്കി ഉദ്‌ഘാടദനം ചെയ്‌ത പകൽവീട്

  തൊടുപുഴ 

മുതിർന്ന പൗരമാരുടെ പരിപാലനവും ക്ഷേമവും ലക്ഷ്യമിട്ടുള്ള പകൽവീട്‌ തൊടുപുഴയിൽ ആരംഭിച്ചു. നഗരസഭാധ്യക്ഷ ജെസി ആന്റണി ഉദ്‌ഘാടനം ചെയ്‌തു. 29‐ാം വാർഡിലാണ് നഗരസഭയ്‌ക്കു കീഴിലെ ആദ്യ പകൽവീട് ആരംഭിച്ചത്. പ്രത്യേക സജ്ജീകരണങ്ങളാണ് പകൽവീട്ടിൽ ഉൾപ്പെടുത്തിയിരുന്നത്. വിനോദത്തിനുള്ള ഉപാധികൾ, വ്യായാമമുറകൾ ചെയ്യാനുള്ള സൗകര്യം, ഒന്നിച്ചിരിക്കാനുള്ള വിശാല ഹാൾ എന്നിവ പകൽവീട്ടിലുണ്ട്‌. ഭാവിയിൽ ഫിസിയോതെറാപ്പി യൂണിറ്റ്, വയോമിത്രം ക്ലിനിക്ക്, പൂന്തോട്ടം അടക്കമുള്ള സജ്ജീകരണങ്ങൾ ഒരുക്കുമെന്ന് വാർഡ് കൗൺസിലർ ആർ ഹരി പറഞ്ഞു. മുപ്പത് വർഷത്തിലേറെയായി വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന 105ാം നമ്പർ അങ്കണവാടി കെട്ടിടത്തിന്റെ ഉദ്‌ഘാടനവും നഗരസഭാധ്യക്ഷ നിർവഹിച്ചു. പ്രതിപക്ഷ നേതാവ് രാജീവ് പുഷ്പാംഗദൻ, കൗൺസിലർമാരായ റിനി ജോഷി, പി വി ഷിബു, സുമമോൾ സ്റ്റീഫൻ, എം എൻ ഹാരിദ്‌, ബാബു പരമേശ്വരൻ എന്നിവർ സംസാരിച്ചു.
 
 
പ്രധാന വാർത്തകൾ
 Top