22 October Tuesday
ബോഡിമെട്ട് ചൂണ്ടലിൽ

ഉരുൾപൊട്ടൽ; ഇരുചക്രവാഹനങ്ങൾ മണ്ണിനടിയിൽപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Sunday Sep 15, 2019

റോഡിലേക്ക്‌ വീണ മണ്ണും മരങ്ങളും നീക്കം ചെയ്യുന്നു

 

 
 
ശാന്തൻപാറ  
ബോഡിമെട്ടിനുസമീപം ചൂണ്ടലിൽ പേമാരിയെത്തുടർന്ന് ഉരുൾപൊട്ടലിൽ റോഡിലേക്ക്‌ മണ്ണും കല്ലും പതിച്ചു. ദേശീയപാതയിലൂടെ സഞ്ചരിക്കുകയായിരുന്ന രണ്ട് ഇരുചക്ര വാഹനങ്ങൾ മണ്ണിനടിയിൽപ്പെട്ടു. ഇരുചക്ര വാഹനങ്ങളുടെ മുകളിലേക്ക്‌ മണ്ണ് വീണെങ്കിലും അപകടം മനസ്സിലാക്കി യാത്രക്കാർ ഓടി മാറിയതിനാൽ വൻ ദുരന്തമാണ്‌ ഒഴിവായത്‌. 
    മരങ്ങൾ കടപുഴകിയും കല്ലും മണ്ണും പതിച്ചും  മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. ശനിയാഴ്‌ച പകൽ 11 മുതൽ മതികെട്ടാൻ ദേശീയോദ്യാനം ഉൾപ്പെടെയുള്ള പ്രദേശത്ത് കനത്ത മഴയാണ് പെയ്യുന്നത്‌. വൈകിട്ട് നാലോടെ മലമുകളിൽ ഉരുൾപൊട്ടുകയും മലവെള്ളവും മണ്ണും പാറക്കൂട്ടങ്ങളും വൻതോതിൽ ദേശീയപാതയിലേക്ക്‌ പതിക്കുകയുമായിരുന്നു. നിരവധി വാഹനങ്ങളാണ് ഈ സമയം ഇതുവഴി സഞ്ചരിച്ചിരുന്നത്.
 
 
പ്രധാന വാർത്തകൾ
 Top