24 October Thursday

മനോരമ ന്യൂസ‌് വാർത്ത അടിസ്ഥാനരഹിതം: എസ്‌എഫ്‌ഐ

വെബ് ഡെസ്‌ക്‌Updated: Sunday Sep 15, 2019
തൊടുപുഴ 
തൊടുപുഴയിലെ ബാറിൽ ഉണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട‌് മനോരമ ന്യൂസ‌് ചാനൽ നൽകുന്ന വാർത്ത അടിസ്ഥാനരഹിതമെന്ന‌് എസ‌്എഫ‌്ഐ ജില്ലാ കമ്മിറ്റി പ്രസ‌്താവനയിൽ അറിയിച്ചു. മദ്യശാലയിലെ അക്രമത്തിനു നേതൃത്വം നൽകിയത‌് ജില്ലാ ഭാരവാഹികളാണെന്ന തരത്തിൽ പ്രചരിപ്പിക്കുന്ന വാർത്ത എസ‌്എഫ‌്ഐയെ മനഃപൂർവം അപകീർത്തിപ്പെടുത്തുന്നതിനാണ‌്.
നിലവിൽ അക്രമത്തിന‌് നേതൃത്വം നൽകിയവർ എസ‌്എഫ‌്ഐ ജില്ലാ കമ്മിറ്റിയിലോ ഏതെങ്കിലും ഘടകത്തിലോ പ്രവർത്തിക്കുന്നവരല്ല. എസ്‌എഫ്‌ഐയുടെ പ്രാദേശിക മെമ്പർഷിപ്പ‌ിൽപോലും ഇല്ലാത്തവരാണ‌്. യാഥാർഥ്യത്തിന് നിരക്കാത്ത വാർത്ത പ്രചരിപ്പിച്ച മനോരമ ചാനലിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന‌് എസ‌്എഫ‌്ഐ ജില്ലാ സെക്രട്ടറി തേജസ‌് കെ ജോസ‌് അറിയിച്ചു.
 
 
പ്രധാന വാർത്തകൾ
 Top