24 October Thursday

ഭൂവിനിയോഗ ഉത്തരവിൽ ഭേദഗതി വേണം: ഹൈറേഞ്ച്- സംരക്ഷണ സമിതി

വെബ് ഡെസ്‌ക്‌Updated: Sunday Sep 15, 2019

 

ഇടുക്കി
2019 ആഗസ്‌ത്‌- 22ന് സംസ്ഥാന സർക്കാർ ഇറക്കിയ പതിച്ചുനൽകിയ ഭൂമിയിലെ നിർമാണം സംബന്ധിച്ച ഉത്തരവിൽ ഭേദഗതി വേണമെന്ന്‌ ഹൈറേഞ്ച്- സംരക്ഷണ സമിതി നേതാക്കൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. 1964 ലെ ഭൂപതിവ്- ചട്ടങ്ങൾ പ്രകാരവും 1993 ലെ പ്രത്യേക ചട്ടങ്ങൾ അനുസരിച്ചും പതിച്ചുനൽകിയ ഭൂമിയിലെ വാണിജ്യാവശ്യങ്ങൾക്കുള്ള നിർമാണങ്ങളുടെ സാധുത സംബന്ധിച്ചാണ് ഉത്തരവ്-. മൂന്നാർ മേഖലയിലെ അനധികൃത നിർമാണങ്ങൾ തടയുകയെന്ന ലക്ഷ്യത്തോടെയാണ് ഉത്തരവ്- ഇറക്കിയതെങ്കിലും ഈ ചട്ടങ്ങൾവഴി മൂന്നാറിൽ വളരെക്കുറച്ച്- പട്ടയങ്ങൾ മാത്രമാണ് നൽകിയിട്ടുള്ളത്.- എന്നാൽ, ജില്ലയുടെ മറ്റു ഭാഗങ്ങളിലും സംസ്ഥാനത്തിന്റെ വിവിധ മേഖലകളിലും ഈ ചട്ടങ്ങളനുസരിച്ച്- പട്ടയം ലഭിച്ച അനേകരെ ഇത്തരവ്‌- ദോഷകരമായി ബാധിക്കും. 15 സെന്റിൽ താഴെയുള്ള പട്ടയഭൂമിയിലെ 1500 ചതുരശ്ര അടിവരെയുള്ള വാണിജ്യാവശ്യങ്ങൾക്കുള്ള കെട്ടിടങ്ങൾ ക്രമവൽക്കരിക്കാനുള്ള തീരുമാനം സ്വാഗതാർഹമാണ്‌. 
 ഉത്തരവിലെ ദ്രോഹപരമായ കാര്യങ്ങൾ തിരുത്തിയില്ലെങ്കിൽ പ്രത്യക്ഷ സമരത്തിലേക്ക്- നീങ്ങുമെന്ന്‌ ജനറൽ കൺവീനർ ഫാ. സെബാസ്റ്റ്യൻ കൊച്ചുപുരയ്‌ക്കൽ, രക്ഷാധികാരികളായ സി കെ മോഹനൻ, ആർ മണിക്കുട്ടൻ, സാബു പ്ലാത്തോട്ടാനി, നൈസ്- പാറപ്പുറം എന്നിവർ അറിയിച്ചു.
 
 
 
പ്രധാന വാർത്തകൾ
 Top