15 October Tuesday
പ്രഖ്യാപനം ഇന്ന്

മുട്ടത്തെ പൊതുസ്ഥാപനങ്ങള്‍ ഹരിതചട്ടത്തിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Thursday Aug 15, 2019
തൊടുപുഴ
മുട്ടത്തെ ജില്ലാ കോടതിയടക്കമുള്ള സ്ഥാപനങ്ങളും അനുബന്ധ ഓഫീസുകളും പരിസരത്തെ സ്‌കൂളുകളും കോളേജുമടക്കമുള്ള സ്ഥാപനങ്ങളും ഹരിതചട്ടത്തിലേക്ക്‌. സ്വാതന്ത്ര്യദിനത്തിൽ ഹൈക്കോടതി ജഡ്ജി പി ഉബൈദ് ഗ്രീൻപ്രോട്ടോക്കോൾ പ്രഖ്യാപനം നടത്തും. ഹരിതകേരളം മിഷന്റെ ‘മാലിന്യത്തിൽനിന്ന്‌ സ്വാതന്ത്ര്യം’ രണ്ടാംഘട്ടത്തിന്റെ ഭാഗമായ ഹരിതനിയമ സാക്ഷരതാ ക്യാമ്പയിനിന്റെ ജില്ലാതലവും അദ്ദേഹം ഉദ്ഘാടനം ചെയ്യും. ജില്ലാ കോടതി വളപ്പിലെ പച്ചത്തുരുത്തും നാടിന് സമർപ്പിക്കും. മുട്ടം ബാർ അസോസിയേഷൻ ഹാളിൽ രാവിലെ 10ന് നടക്കുന്ന സമ്മേളനത്തിൽ ജില്ലാ ജഡ്ജി മുഹമ്മദ് വസീം അധ്യക്ഷനാകും. ജില്ലാ ഹരിതകേരളവും ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. എല്ലാ വാർഡുകളിലും നൂറുപേർക്ക് വീതമാണ് ഹരിത നിയമസാക്ഷരതാ പരിശീലനം നൽകുന്നത്. ജില്ലാ ജഡ്ജിയുടെ നേതൃത്വത്തിൽ വിവിധ സ്ഥാപനമേധാവികൾ യോഗം ചേർന്നാണ് ഗ്രീൻപ്രോട്ടോക്കോൾ സമ്പൂർണമായി നടപ്പാക്കാൻ തീരുമാനിച്ചത്. എല്ലാ സ്ഥാപനങ്ങളിലും ഗ്രീൻ പ്രോട്ടോക്കോൾ നോഡൽ ഓഫീസർമാരെയും നിയോഗിച്ചു. ഇവിടങ്ങളിൽ ജൈവ മാലിന്യ സംസ്‌കരണ സംവിധാനങ്ങളും സജ്ജമാക്കും. 
ഇവ സൗജന്യമായി ലഭ്യമാക്കാൻ മൂവാറ്റുപുഴ കാർമൽ പ്രോവിൻസ് സന്നദ്ധത അറിയിച്ചിട്ടുണ്ട്. ആഘോഷങ്ങളിലും മറ്റു ചടങ്ങുകളിലും പേപ്പർ കപ്പുകളും പ്ലേറ്റുകളുമടക്കമുള്ള ഒറ്റത്തവണ ഉപയോഗ വസ്തുക്കൾ പൂർണമായും ഒഴിവാക്കും. പ്ലാസ്റ്റിക്, പേപ്പർ, ചില്ല്, ലെതർ, റെക്‌സിൻ, ഇ മാലിന്യങ്ങൾ തുടങ്ങിയവ തരംതിരിച്ച് സൂക്ഷിച്ച് പുനഃചംക്രമണത്തിന് കൈമാറുന്നതിനും സംവിധാനമുണ്ട്. 
 
പ്രധാന വാർത്തകൾ
 Top