26 July Monday
- ഇന്ധനവില വർധനയ്‌ക്കെതിരെ

ആളിക്കത്തി മഹിളാ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Tuesday Jun 15, 2021

ജനാധിപത്യ മഹിളാ അസോസിയേഷന്റെ നേതൃത്വത്തിൽ ബൈസൺവാലി പോസ്റ്റ്‌ ഓഫീസിന്‌ മുന്നിൽ സംഘടിപ്പിച്ച സമരം ജില്ലാ സെക്രട്ടറി ഷൈലജ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

 

 

ഇടുക്കി
അടിക്കടി ഇന്ധനവില വർധിപ്പിക്കുന്ന കേന്ദ്രസർക്കാർ നയത്തിനെതിരെ മഹിളകളുടെ പ്രതിഷേധം ആളിക്കത്തി. പെട്രോൾ, ഡീസൽ വിലവർധന പിൻവലിക്കുക,‌ നിത്യോപയോഗ വസ്‌തുക്കളുടെ വിലവർധന നിയന്ത്രിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ്‌ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ചത്‌.
    ജില്ലയിൽ അഞ്ഞൂറോളം കേന്ദ്രങ്ങളിൽ സമരം നടത്തി. ബൈസൺവാലി പോസ്റ്റ്‌ ഓഫീസിന്‌ മുന്നിൽ സമരം ജില്ലാ സെക്രട്ടറി ഷൈലജ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്‌തു. രാജമ്മ രാധാകൃഷ്‌ണൻ അധ്യക്ഷയായി. വണ്ടിപ്പെരിയാറിൽ സംസ്ഥാന എക്‌സിക്യൂട്ടീവംഗം കെ എം ഉഷ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ്‌ എം ടി ലിസി അധ്യക്ഷയായി. അടിമാലി പോസ്റ്റ് ഓഫീസിന് മുന്നിൽ പ്രതിഷേധം പഞ്ചായത്ത് പ്രസിഡന്റ്‌ ഷേർളി മാത്യു ഉദ്ഘാടനം ചെയ്‌തു. തങ്കമ്മ ശിവരാജൻ അധ്യക്ഷയായി.  
 ഉപ്പുതറ പോസ്റ്റ്‌ ഓഫീസിൽ മുന്നിൽ നടന്ന പ്രതിഷേധസമരം ഏലപ്പാറ ഏരിയ സെക്രട്ടറി ഷീല രാജൻ ഉദ്ഘാടനംചെയ്‌തു. കട്ടപ്പനയിൽ ജില്ലാ എക്‌സിക്യൂട്ടീവംഗം സുധർമ്മ മോഹൻ ഉദ്ഘാടനം ചെയ്‌തു.   
     കരിമണ്ണൂരിൽ ഏരിയ സെക്രട്ടറി നീതു ബാബുരാജ് ഉദ്‌ഘാടനം ചെയ്തു. തൊടുപുഴയിൽ ജില്ലാ എക്‌സിക്യൂട്ടീവംഗം പി കെ ലൈല ഉദ്‌ഘാടനം ചെയ്‌തു. കെ പി സുലോചന അധ്യക്ഷയായി. ചെറുതോണിയിൽ സംസ്ഥാന കമ്മിറ്റിയംഗം ലിസി ജോസ്‌ ഉദ്‌ഘാടനം ചെയ്‌തു. ഏരിയ പ്രസിഡന്റ്‌ സുനിത സജീവ്‌ മുരിക്കാശേരിയിൽ സമരം ഉദ്‌ഘാടനം ചെയ്‌തു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top