15 November Friday

കാഴ‌്ചയുടെ പുതുവസന്തം തീർത്ത‌് ബോഡിമെട്ട‌്

വെബ് ഡെസ്‌ക്‌Updated: Saturday Jun 15, 2019
രാജാക്കാട് 
മൺസൂൺ ടൂറിസത്തി‌ന‌് പുത്തനുണർവ‌് നൽകി കാഴ‌്ചയുടെ പുതുവസന്തം ഒരുക്കുകയാണ‌് ബോഡിമെട്ട‌്. ദിവസവും നൂറുകണക്കിന‌് പേരാണ‌് പ്രകൃതി ഒരുക്കിയ മനോഹര ദൃശ്യങ്ങൾ കാണാൻ കേരള‐ തമിഴ്നാട് അതിർത്തിയായ ബോഡിമെട്ടിലേക്ക് എത്തുന്നത്. മഞ്ഞുപുതച്ച് നിൽക്കുന്ന മലനിരകളും ആയിരക്കണക്കിന് അടി താഴ്ചയിലുള്ള തമിഴ്നാടിന്റെ ഭൂരക്കാഴ്ചകളുമാണ് ഇവിടുത്തെ പ്രധാന ആകർഷണം. ഇവിടെയെത്തുന്ന സഞ്ചാരികൾ കാഴ‌്ചയുടെ പുതുവസന്തം മനസ്സിൽ കുറിച്ച‌് മണിക്കൂറുകൾക്ക‌ുശേഷമാണ‌് മടങ്ങുന്നത‌്. 
പൂപ്പാറ വഴി കുമളിയിലേക്ക് പോകുന്ന സഞ്ചാരികളും ഇവിടെനിന്നും പത്തു കിലോമിറ്റർ അകലെയായിട്ടുള്ള ബോഡിമെട്ടിൽ എത്താതെ പോകാറില്ല. എന്നാൽ, സഞ്ചാരികൾക്കുവേണ്ട ഒരുവിധ അടിസ്ഥാന സൗകര്യങ്ങളും ഇവിടെയില്ലാത്തത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ആകെയുള്ളത് ചെറിയ രീതിയിലുള്ള കുറച്ച് കടകളും തമിഴ്നാട് ചെക്ക്പോസ്റ്റിന് സമീപത്തായിട്ടുള്ള ഒരു ശൗചാലയവും മാത്രമാണ്. മറ്റ് അടിസ്ഥാന സൗകര്യങ്ങൾകൂടി ഇവിടെ ഒരുക്കിയാൽ ടൂറിസം രംഗത്ത് വലിയ മുന്നേറ്റമുണ്ടാക്കാൻ കഴിയും.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top